
റേഡിയോ മല്ലു
Music is the shorthand of emotion

Music is the shorthand of emotion

ചില ഗാനങ്ങൾ നാം ഇതുവരെ അനുഭവിക്കാതെ ഒളിച്ചുകളിക്കുന്നു
മലയാളത്തിന്റെ നന്മയുള്ള ചില ഗാനങ്ങൾ നാം മറന്നു പോയിരിക്കുന്നു
തിരക്ക് പിടിച്ച ജീവിതയാത്രകളിൽ നാം ആസ്വദിക്കാത്ത ഗാനങ്ങൾ ഇവിടെ കോർത്തിണക്കുന്നു
ഓരോരോ ഗാനവും ഓരോരോ ഓർമ്മകളും അനുഭവങ്ങളും അയവിറക്കുവാൻ നമ്മെ സഹായിക്കുന്നു
റേഡിയോ മല്ലു എന്ന ഈ സംരംഭം ഏറെ നാളുകളായി മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന ആശയമായിരുന്നു
ഈയടുത്ത് നാം എല്ലാവരും എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരു സമയമുണ്ടായപ്പോൾ മനസ്സ് പറഞ്ഞു
അങ്ങനെ റേഡിയോ മല്ലു മലയാളികൾക്കായി ഇവിടെ ജനിച്ചു
ഇനി വളർത്തേണ്ടത് ഓരോരോ മലയാളിയുടെയും കടമയാണ്
ആ കടമയെ നിറവേറ്റുക,
അനുഗ്രഹിച്ചാലും !!!

യാത്ര അനുഭൂതികൾപ്പുറം അറിവുകൂടിയാണ് . ഒരോ യാത്രയും ഓരോ ജീവിത പാഠമാണ്.ഓരോരോ യാത്രയിലും ഓരോരോ ഗാനങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടുന്നു ,
ആ ഗാനങ്ങൾ കേൾക്കുന്പോൾ യാത്രകളെ അയവിറക്കുന്നു. നമുക്കൊരുമിച്ചു ഒരു
യാത്രയായാലോ....

മഴ, അത് പ്രണയമാണ്.
നനുത്ത കാറ്റിൽ പ്രപഞ്ചമാകെ കുളിർ പകർന്ന് വെള്ളിമുത്തുകൾ പോലെ മഴനീർ വീണുടയുമ്പോൾ ഏതൊരു മനസ്സും പ്രണയാതുരമാകും.ഭൂമിയിൽ അലിഞ്ഞു ചേരുന്ന ഓരോ മഴത്തുള്ളിയിലും ഒളിഞ്ഞിരിപ്പുണ്ട് ആർദ്ര പ്രണയത്തിന്റെ മാസ്മരിക ഭാവം.

പ്രണയാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനമാണ് പ്രണയലേഖനം. അക്ഷരങ്ങങ്ങൾക്കും അത് വഹിക്കുന്ന പേപ്പറിനും ഇത്രയും ഭംഗി മറ്റൊരിക്കലും ഉണ്ടാവില്ല. ഒരിക്കലെങ്കിലും അത് അനുഭവിക്കാത്തവരോട് സഹതാപം മാത്രം.ഒരു പ്രണയലേഖനമെങ്കിലും എഴുതാത്തവരായി ആരെങ്കിലുമുണ്ടാകുമോ ?

സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല! പലതരം സ്വപ്‌നങ്ങൾ....... രാത്രി സ്വപ്നങ്ങൾക്കും ദിവാ സ്വപ്നങ്ങൾക്കും ഒരേ സ്വഭാവമാണ്. ബോധം വരുമ്പോൾ നഷ്ടബോധം മാത്രം ബാക്കിയായിരിക്കും. .

സന്തോഷം , എത്ര നല്ലതാണെങ്കിലും സന്തോഷിക്കുവാൻ അത്ര എളുപ്പമല്ല, പ്രണയം സന്തോഷമാണ് , ജീവിതംസന്തോഷമാണ് , സംഗീതവും സന്തോഷമാണ് , ഇവിടെയും സന്തോമാവട്ടെ !!!

ഓർമ്മകൾ പലപ്പോഴും ഒരു ലഹരിയാണ്. പിന്നില്ലേയ്ക്കു നോക്കുമ്പോൾ പുഞ്ചിരി വിടരുന്ന, ചിലപ്പോഴൊക്കെ അറിയാതെ ചുണ്ടുകൾ വിതുമ്പുന്ന ഒരുപിടി ഓർമ്മകൾ തന്നെ യാണ് നമ്മുടെ സമ്പാദ്യം..

ശിശിരം , എന്നും പ്രണയിക്കുവാൻ ദൈവം കണ്ടെത്തിയ കാലം
എത്രയേറെ ശിശിരങ്ങൾ നമ്മൾ കണ്ടുവെങ്കിലും ഒരു നല്ല പ്രണയത്തിനായ് ശിശിരവും കാത്തിരിക്കുന്നു !!!

ശാന്തം അത് സുന്ദരമാണ്. നമ്മുടെ മനസ്സും അതിനായ് കൊതിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട് .പക്ഷേ, അത് സ്ഥായിയായായ ഭാവമല്ല!! ശാന്തമായി ഒഴുകുന്ന പുഴയും ചിലപ്പോഴൊക്കെ രൗദ്രമാകാറുണ്ട്...

ശോകം ആർക്കും ഇഷ്ടമല്ലാത്ത വികാരമാണെങ്കിലും നമ്മൾ എല്ലാം ഓരോരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ എല്ലാം അനുഭവിച്ചേ പറ്റൂ . ഇവിടെ ശോകമൂകം

ആർദ്രമായ മനസ്സിന്റെ ഒരു നീറ്റലിൽ നിന്നാണ് പ്രണയം എന്ന അനുഭൂതി മിന്നിമായുന്നത് , ഇവിടെ എന്നും ആ അനുരാഗം നിറഞ്ഞു കവിയുമ്പോൾ നാമറിയാതെ പ്രണയിക്കപ്പെടാം !!!

വിരഹം , ഒരിക്കലും ഇഷ്ടമല്ലാത്ത ഒരു വാക്ക് , വിരഹത്തിന്റെ വേദന അറിയണമെങ്കിൽ പ്രണയിക്കുവാനാണ് കവികൾ പറയുന്നത് , മരണത്തേക്കാൾ ഭയാനകമാണ് വിരഹവേദന

ഇവിടെ കടലാണ് വിഷയം ,ഈ വിഭാഗത്തിൽ വലിയ ശല്യമൊന്നുമില്ലാത്ത , എവിടെയെങ്കിലും ഒരു മൂലക്കിരുന്ന് മെല്ലെ കേൾക്കാവുന്ന നല്ല പാട്ടുകൾ മാത്രം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ് വസന്തം. ശിശിരത്തിനും ഗ്രീഷ്മത്തിനും ഇടയിലുള്ള ഋതുവാണ് വസന്തം- ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ ജൂൺ വരെയും ദക്ഷിണാർദ്ധഗോളത്തിൽ സെപ്റ്റംബർ മുതൽ നവംബർ വരെയും.

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിലുള്ള ആറ് ഋതുക്കളിൽ ഒന്നാണ് വർഷം,ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)

ഗ്രീഷ്മത്തിൽ നിന്നും തണുപ്പുകാലത്തേക്കുള്ള മാറ്റമാണ് ശരത്ക്കാലം. ഉത്തരാർദ്ധഗോളത്തിൽ സെപ്റ്റംബർ മാസവും ദക്ഷിണാർദ്ധഗോളത്തിൽ മാർച്ചിലും പകൽ നേരത്തെ അവസാനിക്കുവാൻ തുടങ്ങുമ്പോഴാണ് ശരത്കാലം ആരംഭിക്കുന്നത്.

സംഗീതം സംഗീതം എന്ന് പറയുന്നത് ശരിക്കും ഒരു ലഹരിയാണ് . മദ്യത്തേക്കാൾ ലഹരിയാണെന്ന് പലരും പറഞ്ഞപ്പോൾ അവർ താടി വളർത്തിയപ്പോൾ സമൂഹം അവരെ കളിയാക്കി . ഇന്നിപ്പോൾ സംഗീതവും താടിയുമാണ് ലഹരി . ഒന്നൊന്നര ലഹരി ..
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.