മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി...
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍..
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍....
തിരികളുണ്ടാത്മാവിനുള്ളില്‍......
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ,
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി,
പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു
നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ,
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി,
സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണർത്തും മൃദുപല്ലവിയിൽ
കാവ്യമരാള ഗമനലയം
നീരവഭാവം മരതകമണിയും
സൗപർണ്ണികാ തീരഭൂവിൽ
പൂവിടും നവമല്ലികാ ലതകളിൽ
സർഗ്ഗോന്മാദക ശ്രുതിവിലയം
പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ് കാലം
അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണർത്തി
അപ്സര കന്യതൻ താളവിന്യാസ
ത്രികാല ജതിയായ് ത്രിസന്ധ്യകൾ ..
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
പ്രേമലേഖനമെഴുതിയതാരോ
താമരത്തളിരിൽ ആരോ ഈ
താമരത്തളിരിൽ ആരോ
അവൻ ആരാരോ
പുഞ്ചിരി പൊഴിച്ച ചന്ദ്രനോ
പുലരിയിലുദിച്ച സൂര്യനോ
തൂമഞ്ഞിൻ തുള്ളിയാൽ
പ്രേമത്തിൻ ഭാഷയിൽ
കാണാത്തൊരു കാമുകനെഴുതിയ
രാഗലേഖനം
കാണും കിനാവിലെല്ലാം ഞാൻ
കാണാറുണ്ടാ കള്ളനെ
കണ്ടാലോ സുന്ദരൻ കവിഹൃദയമുള്ളവൻ
ചുണ്ടുകളിൽ എനിക്കുള്ള
ചുംബനമാലകൾ
(പ്രേമലേഖന….)
അവന്റെ മാർത്തടമെന്നെന്നും
എനിക്കുറങ്ങാൻ മലർമെത്ത
കരുത്തുള്ള കൈയ്യുകൾ
കരിമ്പിന്റെ വില്ലുകൾ
കണ്ടു ഞാൻ
മന്മഥനെയ്യും കൈതപ്പൂവുകൾ
പരമ്പരാഗതമായ കാവ്യരചനകൾക്കും പുത്തൻ തലമുറയിലെ ഗാനരചനകൾക്കും ഒരു പാലമുണ്ടെങ്കിൽ അത്തരമൊന്ന് എന്നാണ് പലരും റഫീക് അഹമ്മദിനെ വിശേഷിപ്പിക്കുക.പുതുതലമുറയിലേയും ടെക്നോളജിയിലേയും ഒരോ സ്പന്ദനവും നാട്ടുവിശേഷവും പഴമയുമൊക്കെ രചനകളിൽ ഭാവസാന്ദ്രതയോടെ വിളക്കിച്ചേർക്കാൻ കഴിയുന്ന വിദഗ്ദൻ.
ഗർഷോമെന്ന ചലച്ചിത്രത്തിൽ രമേഷ് നാരായൺ ഈണമിട്ട് ഹരിഹരൻ ആലപിച്ച ഗാനം " പറയാൻ മറന്ന പരിഭവങ്ങൾ " ഒരു പക്ഷേ മലയാളി സംഗീതപ്രേമികൾക്ക് മറക്കാൻ പറ്റുന്നതല്ല.ആ ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ടാണ് ശ്രീമാൻ റഫീക് അഹമ്മദ് മലയാള സിനിമാ സംഗീതലോകത്തേക്ക് കടന്നു വരുന്നത്.സാഹിത്യഗുണമുള്ള മലയാള സിനിമാഗാനങ്ങൾ മലയാളത്തിൽ നിന്ന് അകന്നു പോയിട്ടില്ല എന്നതിന്റെ തെളിവാണ് അത്തരം ഗാനങ്ങളുമായി പ്രകാശം പരത്തുന്ന റഫീക്ക്. കേരളസാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും റഫീക്കിനെ തേടിയെത്തി.
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ പതിനേഴിനാണ് തൃശൂർ ജില്ലയിലെ അക്കിക്കാവിൽ റഫീക് ജനിക്കുന്നത്.ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. സർക്കാർ ജോലി ചെയ്യുന്നു. ഭാര്യ ലൈല. രണ്ടുമക്കൾ. മനീഷ് അഹ്മദ്, ആസ്യ.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
മലയാള ചലച്ചിത്ര തിർക്കഥാകൃത്ത്. 1971 നവംബറിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ടി എ ബാപ്പുവിന്റെയും വാഴയിൽ ഖദീജയുടെയും മകനായി ജനിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് സഹോദരനാണ്. കൊളത്തൂര്‍ എ എം എല്‍ പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജ്യേഷ്ഠൻ റസാഖിനെ പിന്തുടർന്ന് ഷാഹിദും സിനിമയിലെത്തി. 2003-ൽ വി എം വിനു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് ടി എ ഷാഹിദിന്റെ സിനിമയിലെ തുടക്കം.
വലിയ സാമ്പത്തിക വിജയം നേടിയ ബാലേട്ടൻ ഷാഹിദിന് പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് 2004-ൽ ജോഷി - മോഹൻലാൽ ചിത്രമായ മാമ്പഴക്കാലം, ഷാജി കൈലാസ് - മോഹൻലാൽ ചിത്രമായ നാട്ടുരാജാവ് എന്നിവയ്ക്കുവേണ്ടി തിരക്കഥ എഴുതി. 2005-ൽ അൻവർ റഷീദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന സിനിമയ്ക്കുവേണ്ടി കഥ,തിരക്കഥ, സംഭാഷണം രചിച്ചു. രാജമാണിക്യം മലയാളത്തിലെ വലിയ വിജയചിത്രങ്ങളിലൊന്നായ്ത്തീർന്നു. എട്ട് സിനിമകൾക്ക് ടി എ ഷാഹിദ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്. 2012-ൽ ഇറങ്ങിയ എം എൽ എ മണി പത്താംക്ലാസും ഗുസ്തിയും- ആണ് ടി എ ഷാഹിദ് അവസാനം തിരക്കഥ രചിച്ച സിനിമ. 2012 സെപ്റ്റംബറിൽ കരൾ രോഗത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
ടി എ ഷാഹിദിന്റെ ഭാര്യ ഷീജ. അവർക്ക് രണ്ടു മക്കളുണ്ട്.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെയും ഭാരതി തമ്പുരാട്ടിയുടെയും മകന്‍.
ഇപ്പോള്‍ മലയാളസിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവ്.
ബി എസ്സ് സി പാസ്സായ ശേഷം മാക്‌ഡവല്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു.അച്ഛന്റെ അമ്മയുടെ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ലീവെടുത്തതു കാരണം ജോലി നഷ്ടമായി.ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് എഴുതിയ അഞ്ച് ഭക്തിഗാനങ്ങള്‍ തരംഗിണിക്ക് അയച്ചു കൊടുത്തു.ആ പാട്ടുകൾ ആലപ്പി രംഗനാഥ് സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് തന്നെ പാടുകയും ചെയ്തു അതിലെ "മദഗജ മുഖനേ...ഗിരിജാ സുതനേ..." എന്നു തുടങ്ങുന്ന യേശുദാസ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.1990 ഇല്‍ പുതിയ മാനേജ്മെന്റ് വന്നതിനെ തുടര്‍ന്ന് വീണ്ടും മാക്‌ഡവലില്‍ ജോലി ലഭിച്ചു. പിന്നീട് ഭക്തിഗാനങ്ങൾ ധാരാളമായി എഴുതി. പല പാട്ടുകളും സൂപ്പർ ഹിറ്റുകളായി.അങ്ങനെയിരിക്കെയാണു 'എന്റെ പൊന്നു തമ്പുരാൻ' എന്ന സിനിമയിൽ പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്.തുടർന്ന് 'ഹാർബർ' എന്ന സിനിമയ്ക്ക് വേണ്ടിയും പാട്ടെഴുതി.എങ്കിലും ഒരു ഗാനരചയിതാവായി ശരത്ചന്ദ്രവര്‍മ്മയെ മലയാളികൾ അംഗീകരിച്ചു തുടങ്ങിയത് 'മിഴി രണ്ടിലും'എന്ന സിനിമയോടെയാണ്. എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാൽ മുഖം മറച്ചൂ എന്ന പാട്ട് മലയാളികൾ ഏറ്റുപാടി .അതോടെ ശരത്തിനു സിനിമയിൽ തിരക്കായി
ചാന്തു പൊട്ട്,അച്ഛനുറങ്ങാത്ത വീട്,ക്ലാസ്സ് മേറ്റ്സ്
എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
ഭാര്യ : ശ്രീജ
ഏക മകള്‍ :സുഭദ്ര
വിലാസം : രാഘവപറമ്പ്,വയലാര്‍
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.