യേശുദാസെന്ന ദാസേട്ടനെ പറ്റി ഇവിടെ എഴുതി നശിപ്പിക്കുന്നില്ല , അതൊരു മഹാസംഭവമാണ് , ഗുരുവായൂരപ്പൻ സാക്ഷി !!!
തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും "സംഗീത സരസ്വതി", " ചിന്നക്കുയിൽ" , "കന്നഡ കോകില","പിയ ബസന്തി ", " ഇന്ത്യയുടെ കൊച്ചു വാനമ്പാടി", "കേരളത്തിന്റെ വാനമ്പാടി" എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .
6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര.
ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി. സുശീല വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഇവർ ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ- മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
ഇന്ത്യയിലെ ചലച്ചിത്രപിന്നണിഗായികയാണ് എസ്. ജാനകി. വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ് ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് 'എസ് .ജാനകി ആലാപനത്തിൽ തേനും വയമ്പും'.
1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസംവിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ്അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് വാണി ജയറാം. (തമിഴ്: வாணி ஜெயராம்). തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് 'രുണാനുബന്ധാച്യാ" എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു
ജി. വേണുഗോപാൽ മലയാളചലച്ചിത്ര പിന്നണിഗായകനാണ്. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.കേരള സർക്കാർ നൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2] ദർശനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.
ജന്മനാ സംഗീത വാസന ഉണ്ടായിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അക്കാലത്ത് കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങൾ സുജാതയുടെ കൊച്ചു ശബ്ദത്തെ പ്രശസ്തമാക്കി.
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് മധു ബാലകൃഷ്ണൻ (ജനനം:ജൂൺ 24 1974). മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ 1974 ജൂൺ 24-നാണ് മധു ജനിച്ചത്.
മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു.
മലയാളസിനിമയിലെ പിന്നണിഗായികയാണ് തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ. രാധാകൃഷ്ണൻ-ഗിരിജ ദമ്പതിമാരുടെ പുത്രിയായ ജ്യോത്സ്‌ന 1986 സെപ്റ്റംബർ 5നാണ് ജനിച്ചത്. 2002-ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാലോകത്തെത്തിയത്.
ഗായകന്‍ സി ഒ ആന്റോയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച മിനിക്ക്
സംഗീതത്തില്‍ കൂടുതല്വസരങ്ങള്‍ ലഭിച്ചു.സംഗീത സംവിധായകര്‍ ആയ
കീരവാണി,വിദ്യാസാഗര്‍,എസ് പി വെങ്കിടേഷ് എന്നിവരുടെ ഗാനങ്ങള്‍ പാടാനായി.
റോജ എന്ന സിനിമയ്ക്കു വേണ്ടി മിന്മിനി പാടിയ ചിന്ന ചിന്ന ആശൈ തമിഴ്നാട്
സര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള പുരസ്കാരം മിനിയ്ക്ക്
നേടിക്കൊടുത്തു.
മലയാളത്തില്‍ മിന്മിനിയുടെ മികച്ച ഗാനങ്ങളാണു കിഴക്കുണരും പക്ഷിയിലെ "
സൌപര്‍ണ്ണികാമൃത വീചികള്‍ " , കുടുംബ സമേതത്തിലെ " നീലരാവിലിന്നു നിന്റെ" ,
"ഊഞ്ഞാലുറങ്ങി" , വിയറ്റ്നാം കോളനിയിലെ " പാതിരാവായി നേരം" , മേലെപ്പറമ്പില്‍
ആണ്‍ വീടിലെ "വെള്ളിത്തിങ്കള്‍" തുടങ്ങിയവ.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ “ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. “ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം,സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ "സെല്ലുലോയി"ഡിലെ കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായും തുടക്കമിട്ടു.
Say something interesting about your business here.
എറണാകുളം ചോറ്റാനിക്കരയിലെ ശ്രീനിലയത്തിൽ സുബ്രഹ്മണ്ണ്യൻ ഉണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 ൽ ജനിച്ചു. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും ഭരതനാട്യത്തിലും ബിരുദങ്ങൾ.ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിക്കുന്നു. രാമൻ തേടിയ സീതൈ” കരുണാനിധിയുടെ “ ഇളൈഞ്ജൻ “ കുള്ളനാറിക്കൂട്ടം, ആട്ടനായകൻ എന്നിവയിലെ നായികാ വേഷങ്ങൾ തമിഴ് സിനിമയിൽ രമ്യയുടെ സ്ഥാനം ഉറപ്പിച്ചു.
ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ സംഗീതസംവിധായകൻ ശരത്ത് ഈണമിട്ട കാവാലത്തിന്റെ "ആണ്ടെലോണ്ടെ" എന്ന നാടൻ ഗാനം പാടിക്കൊണ്ട് രമ്യ പിന്നണിഗാനരംഗത്തേക്കും തുടക്കം കുറിച്ചു.
Say something interesting about your business here.
What's something exciting your business offers? Say it here.
ആകാശവാണിയുടെ ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ വിഭാഗത്തിൽ ഹൈ ഗ്രേഡ് ബി കരസ്ഥമാക്കിയിട്ടുള്ള ഗായികയാണ് ഗായത്രി. ഇംഗ്‌ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം ഉള്ള ഗായത്രി ഹിന്ദുസ്ഥാനി സംഗീതജ്ഞയെന്നാണ് കൂടുതലും അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗത്തും സംഗീത പരിപാടികളും ഗസലുകളും അവതരിപ്പിച്ചു. 1995 മുതൽ ആർട്ട് ഓഫ് ലിവിംഗിന്റെ ഭാഗമായി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘത്തിൽ ഭജനുകളും ഗാനങ്ങളുമൊക്കെയായി പല രാജ്യങ്ങളും സഞ്ചരിച്ചു. ചാരിറ്റിക്കു വേണ്ടി "അനഹട, വിശുദ്ധി, സ്മരൺ, സങ്കീർത്തൻ" തുടങ്ങി നാലോളം ആത്മീയ ആൽബങ്ങളും ഗായത്രി പുറത്തിറക്കിയിട്ടുണ്ട്. ജുഗൽബന്ദി, ഫ്യൂഷൻ സംഗീതം തുടങ്ങി സംഗീതത്തിലെ തന്നെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്തു. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികൾക്കും റിയാലിറ്റി ഷോകൾക്കും ജഡ്ജായും പ്രവർത്തിച്ചു. പണ്ഡിറ്റ് ജസ്‌രാജ്, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖർക്കൊപ്പം കാസറ്റുകൾ പുറത്തിറക്കി.
ഗായത്രി പാടിയ മലയാളം പാട്ടുകളിൽ മിക്കതും മറക്കാനാവാത്തതാണെങ്കിലും,മകൾക്ക് എന്ന ചിത്രത്തിലെ "ചാഞ്ചാടിയാടി ", നരനിലെ "തുമ്പിക്കിന്നാരം" , മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ "താമരനൂലിനാൽ.." , പ്രാൻഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ " കിനാവിലെ... " എന്ന ഗാനങ്ങൾ മികച്ചു നില്ക്കുന്നു
ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.
തുടർന്ന്, വിനയൻ സംവിധാനം ചെയ്ത അതിശയൻ-ഇൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ "ഐന്ത് ഒന്ത്ലാ ഐന്ത്" എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, "മുപ്പൊഴുതും ഉൻ കർപ്പനൈകൾ" എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലുമെത്തി.വിദ്യാഭ്യാസ കാലത്ത് സ്കൂൾ-കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത-ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സിതാര, 2006,2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലിൽ നൃത്തപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്.