മലയാള സിനിമയിലെ ചില ഗാനങ്ങൾ നാം എത്രകേട്ടാലും മതിവരാത്തവയാണ് , ആ ഗാനങ്ങൾ ഇന്നത്തെ ചെറുപ്പക്കാർ വീണ്ടും പൊക്കിയെടുത്ത് അവരുടെ ഇഷ്ടപ്രകാരം പാടുന്പോഴും നാമതിനെ സ്വീകരിക്കുന്നു
ഉണരുമീ ഗാനമായിരുന്നു ജി വേണുഗോപാൽ എന്ന ബാങ്കുദ്യോഗസ്ഥനെ കൂടുതൽ സ്നേഹിക്കുവാൻ കാരണമാക്കിയത് ,
തൂവാനതുന്പികളും ഏറെ സ്നേഹിക്കപ്പെട്ട സംഗീതമായിരുന്നു , ഇന്നും ആ സ്നേഹം നിലനിർത്തുവാൻ വേണുജിയുടെ വിനയം സഹായിക്കുന്നു
ശ്രേയഗോസൽ, ജീവിതത്തിൽ ആരോടെങ്കിലും അസൂയ യും പെരുത്ത് ഇഷ്ടവും തോന്നിയിട്ടുണ്ടെകിൽ അത് നമ്മുടെ ശ്രേയയോടാണ് , ദൈവത്തിന്റെ സമ്മാനം എന്നൊക്കെ പറയുന്നത് ആ സ്വരമാധുരിയാണ് , അവരുടെ ആ വിനയവും കൂടി സംഗീതമായി ലയിക്കുമ്പോൾ അവരൊരു അപ്സരസ്സ് ആണെന്ന് തോന്നിപോകുന്നു , കണ്ണിനിമ പോലെ ...
ഷഹബാസ് അമൻ .
ഒരു പ്രത്യേക സാധനം , വക്കു പൊട്ടിയ പ്രണയക്കാർക്കും കമിതാക്കൾക്കും
സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ
കോമ്പ്ലിക്കേറ്റഡ് എന്ന് പ്രൊഫൈലിൽ ചേർത്തിരിക്കുന്നവരുടെയൊക്കെ യേശുദാസ്. ഒരു മനുഷ്യൻ എന്ന നിലയിൽ ഇടപെഴുകാൻ വളരെ നല്ലയാൾ , ചെറുപ്പത്തിൽ നമ്മൾ രണ്ടും ....
ഇഷാൻ ദേവ് ,
മ്യൂസിക് മോജോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുപ്പക്കാരൻ , നമ്മുടെ ഇഷ്ടപ്പെട്ട ഗാനങ്ങളെ തിരഞ്ഞെടുത്ത് അവയെ ഒന്നുകൂടി പ്രണയിക്കുവാൻ അവസരമുണ്ടാക്കിയ സംഗീത ദേവൻ ,
ഗായത്രി അശോകൻ ,
മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകളെ ഭൂമിയിലേക്ക് വിതച്ച അനുഗ്രഹീത ഗായിക , സൗന്ദര്യംപോലെത്തന്നെ സ്വഭാവ രൂപീകരണവും , ദൈവാനുഗ്രഹമുള്ള ആ മിടുക്കിക്ക് നന്മകൾ നേരുന്നു
നജീം അർഷാദ് , സ്റ്റാർ സിംഗറിലൂടെ നമ്മുക്ക് സുപരിചിതൻ ആണെങ്കിലും മിഴിനീര് കൊഴിയുന്പോഴും കരയില്ല ഞാൻ എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ മനം കവർന്നു . ശബ്ദമാധുരിയിൽ കേരളത്തിന്റെ വാഗ്ദാനമാണ് നജീം
മഞ്ജരി ,
ഇരുകണ്ണീർ തുള്ളികൾ ഒരു സുന്ദരിയുടെ കരിമിഴികളിൽ വെച്ച് കണ്ടുമുട്ടി . ശരിക്കും മഞ്ജരിയോട് പ്രണയം തോന്നിയ ആ ആലാപനം ഇന്നും മനസ്സിന്റെയുള്ളിൽ മായാതെ സൂക്ഷിക്കുന്നു .
നേഹ നായർ,
പേരുപോലെ വിനയമുള്ള ന്യു ജെൻ ഗായിക, ആദ്യമായി ഒരു അവാർഡ് കൊടുക്കുവാൻ ഭാഗ്യമുണ്ടായത് ഇപ്പോഴും ഓർക്കുന്നു , അന്ന് പാടിയ ഏതോ വാർമുകിലിൻ ഇപ്പോഴും ഓർക്കുന്നു
സന മൊയ്തുട്ടി,
ചങ്കൂറ്റമുള്ള ഗായിക ഒപ്പം ആത്മവിശ്വാസവും കൈമുതലായുള്ള ഈ പെൺകുട്ടി സോഷ്യൽ മീഡിയയിലെ താരമാണ് , ഇനിയും നല്ല ഗാനങ്ങൾ പാടിക്കൊണ്ട് ഉയരങ്ങൾ താണ്ടട്ടെ എന്നാശംസിക്കുന്നു
ജോബ് കുര്യൻ
ചെറുപ്പക്കാരെ മലയാള സംഗീതത്തിലേക്ക് ആകർഷിപ്പിക്കുവാൻ വഴിമരുന്നിട്ട ചെറുപ്പക്കാരൻ, പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ എന്ന ഗാനത്തിലൂടെ കവർ സോങ്‌സ് എന്തെന്ന് മലയാളത്തെ പഠിപ്പിച്ച ഗായകൻ
കാവ്യാ അജിത്ത്
മലയാള ഗാനങ്ങളെ കാവ്യാത്മകമായി മലയാളിക്ക് സമ്മാനിച്ച ചെറുപ്പത്തിന്റെ ഗായിക , അന്പലപ്പുഴെ ഉണ്ണിക്കണ്ണനോട് എന്ത് പരിഭവമെന്നു ചോദിച്ച കാവ്യക്ക് ചെറുപ്പത്തിന്റെ ചുറുചുറുക്ക് നിലനിൽക്കട്ടെ
കെഎസ് ഹരിശങ്കർ
എന്ന ഹരി കൺ ചിമ്മിയോ എന്നാദ്യം ചോദിച്ചപ്പോൾ അതിത്രമാത്രം കേരളക്കര ഏറ്റെടുക്കുമെന്ന് ആരും കരുതിയില്ല , കവർ പാട്ടുകളുമായി യുവാക്കളുടെ ഹരമായി മാറുകയാണ് ഹരിയിപ്പോൾ
ഇവിടെ ചേർത്തിരിക്കുന്നത് സീനിയോറിറ്റിയോ ഗാനങ്ങളുടെ എണ്ണങ്ങളോ നോക്കിയല്ല . ഓർമ്മകളിൽ നിന്നും വരുന്ന ഓരോരോ ഗാനങ്ങളും ഗായകരും മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് , മനസ്സിലാക്കണം എന്നഭ്യർത്ഥിക്കുന്നു !!!
സിത്താര
നീയില്ലാതാരുണ്ട് എൻ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ , ശരിക്കും പ്രണയം തോന്നിയ ആ ശബ്ദ മാധുരി സിത്താരക്ക് മാത്രം സ്വന്തം ,
ഫേസ്‌ബുക്ക് കൂട്ടുകാരിയായ സിത്താരക്ക് ഇനിയും ഉയരങ്ങൾ താണ്ടുവാനാകട്ടെ
രശ്മി സതീഷ്
ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്നാരും ചോദിച്ചിട്ടില്ല , ആ പടപ്പാട്ടുകാരിക്ക് ഇനിയും ആത്മാർത്ഥതയുള്ള ഗാനങ്ങൾ ആലപിക്കുവാൻ ദൈവം തന്പുരാൻ ധൈര്യം പകരട്ടെ
പാട്രിക്ക് മൈക്കിൾ
തമിഴ് ഗാനങ്ങളിലാണ് ഇഷ്ടം കൂടുതൽ എങ്കിലും താമരക്കണ്ണനെ ഇറക്കിയപ്പോൾ തോന്നിയ ഇഷ്ടം , ഭാവിയുള്ള ഒരു നല്ല ചെറുപ്പക്കാരൻ , ഇനിയും നന്മകൾ മാത്രം നേർന്നുകൊണ്ട്
വൗ ഗാനം | സീതാര | റാൽഫിൻ സ്റ്റീഫൻ | ലോഫ്റ്റ് സെഷനുകൾ
Wow Song | Sithara | Ralfin Stephen | The Loft Sessions
മഴ ചാറും ഇട വഴിയിൽ | ഹംദാൻ ഹംസ | കവർ പതിപ്പ്
Mazha Charum Idavazhiyil | മഴ ചാറും ഇട വഴിയിൽ | Hamdan Hamza | Cover Version
മിഴിയോരം നനഞ്ഞൊഴുകും l നജീം അർഷാദ്
Mizhiyoram nananjozhukum... | Aadhi Movie | Pranav Mohanlal l Najeem Arshad
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് l കാവ്യാ അജിത് l ട്യൂണിന് സ്റ്റുഡിയോ
Ambalapuzhe unni kannanodu | Kavya Ajit | Tunin studio
ശിശിര കാല I അഞ്ചു ജോസഫ് l ജിൻസി മാത്യു
SHISHIRA KAALA COVER | ANJU JOSEPH | JINCE MATHEW | POTBELLY FILMS
കാതിൽ തേന്മഴയായ് l ഇഷാൻ ദേവ്
Kaathil Thenmazhayayi Full Version | Ishaan Dev | Thumboli Kadappuram