വല്ലപ്പോഴും ഭക്തി തോന്നുന്പോൾ മാത്രം കേൾക്കുവാൻ ചില ഗാനങ്ങൾ
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ... ഒടുക്കത്തെ ഒരു ഫീൽ ഉള്ള ഈ ഗാനം ഒരു വീഡിയോ ആൽബം ആയിക്കാണുവാൻ അതിയായ ആഗ്രഹമുണ്ട്
ഹഖാനെ കോൻ അമറാൾ മക്കാവ് വിട്ട നബി ... ഇതൊരു ബല്ലാത്ത പാട്ട് തന്നെ , ഏറ്റവും ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടുകളിൽ ഒന്നാണ് ഈ ഗാനം
യഹൂധയായിലെ... ഒരു ഗ്രാമത്തിൽ... ഒരു ധനു മാസത്തിൻ...കുളിരും രാവിൽ... എ ജെ ജോസേഫിന്റെ വരികൾക്ക്, കെ ജെ യേശുദാസ് പാടിയ പഴയ സൂപ്പർ ഹിറ്റ് ക്രിസ്മസ് ഗാനം
ഒന്നും പറയാനില്ല, അസാമാന്യ സംഗീതവും സ്വരമാധുരിയും , ഈണവും എല്ലാം മനുഷ്യനെ ഭക്തിനിര്ഭരമാക്കുന്നു
സംകൃത പമഗരി , മാപ്പിളപ്പാട്ടിലെ രാജാവായ ഈ ഗാനം ഇന്നത്തെ തലമുറ ഏറ്റെടുത്തപ്പോൾ കേൾക്കുവാൻ മറ്റൊരു ഫീൽ
ഇസ്രായേലിന് നാഥനായ ഈ ഗാനത്തിന്റെ ഹിറ്റുകൾ പതിനൊന്ന് മില്യൺ കഴിഞ്ഞിരിക്കുന്നു , കേട്ടുകൊണ്ടിരിക്കുവാൻ തോന്നിപ്പോകുന്നു
മാപ്പിളപ്പാട്ടിലെ നൊസ്റ്റാൾജിയ കത്ത് പാട്ടുകൾ തന്നെ , എത്ര കേട്ടാലും മതിവരാത്ത കത്തുപാട്ടുകൾ ഏതൊരാളെയും പതിറ്റാണ്ടുകൾ പിറകിലേക്ക് ആനയിക്കുന്നു
അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍
എല്ലാരും എല്ലാരും യത്തീമുകള്‍
എല്ലാരും എല്ലാരും യത്തീമുകള്‍
യത്തീമുകള്‍...
ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍
ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം യത്തീം
ഇന്നത്തെ പൂമേട നാളത്തെ പുല്‍ക്കുടില്‍
ഇന്നത്തെ മര്‍ദ്ദിതന്‍ നാളത്തെ സുല്‍ത്താന്‍
(അള്ളാവിന്‍...)
യത്തീമിന്‍ കണ്ണുനീര്‍ തുടയ്ക്കുവാനെന്നെന്നും
എത്തുന്നോനല്ലയോ ദൈവദൂതന്‍?
യത്തീമിന്‍ കുമ്പിളില്‍ കരുണാമൃതം തൂകും
ഉത്തമരല്ലയോ പുണ്യവാന്മാര്‍?
(അള്ളാവിന്‍...)
പാരിതില്‍ ജീവിതത്തിന്‍ നാരായവേരറ്റ
പാവങ്ങളെയാരു സംരക്ഷിപ്പൂ...
സ്വര്‍ല്ലോകമവര്‍ക്കെന്നു ചൊല്ലി വിശുദ്ധനബി
സെല്ലല്ലാഹു അലൈ വസല്ലം
സെല്ലല്ലാഹു അലൈ വസല്ലം
സെല്ലല്ലാഹു അലൈ വസല്ലം
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടു വേണം
തുളുനാടന്‍ തള വേണം തുളുശ്ശേരി തള വേണം
മാല വേണം മക്കന വേണം
മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
കിരുകിരെ ചെരിപ്പിട്ടു കനകത്തിന്‍ കമ്മലിട്ട്
അരയന്നപ്പിട പോലെ കുണുങ്ങും ഞാന്‍
യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
മോയീന്‍ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)
കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട്
ജന്നത്തില്‍ ഹൂറി പോലെ ചമയും ഞാന്‍
പൂനിലാവു തെളിയുമ്പള് പൂതി ഖല്‍ബിലു കവിയുമ്പള്
മുത്തി മണക്കാന്‍ അത്തറു പൂശി ഒപ്പന പാടും
തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ
ഉല്ലാസക്കൈത്തിരി കത്തിച്ചുവയ്ക്കുവാന്‍
ഉണ്ണിക്കിടാവൊന്നു വരുമല്ലോ
ഉപ്പയെപ്പോലുള്ള മൊഞ്ചാണ് അവ-
നെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഇപ്പോഴേ കാണുന്നുകരളിന്റെ കണ്ണിലാ
കല്‍പ്പകക്കനിയൊത്ത രൂപം ഞാന്‍
ഉമ്മതനുദരത്തില്‍ വളര്‍ന്നിട്ടൊരുനാള്‍
ഉണരാന്‍ കിടക്കുന്ന കനിയാണ്
കൊതിയോടിരിക്കുന്നബാപ്പാക്കു ഞാനിനി
കൊടുക്കാന്‍ കരുതുന്ന നിധിയാണ്
മോഹിച്ചിരുന്നതു കിട്ടിയെന്നുള്ളൊരു
മോദത്തിലെല്ലാരും കഴിഞ്ഞീടും
വാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോള്‍
വാപ്പാക്കു ഖല്‍ബ് തെളിഞ്ഞീടും
വാപ്പാക്കു ഖല്‍ബ് തെളിഞ്ഞീടും
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
ലക്ഷങ്ങൾ എത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിൻ പുണ്യ ഗേഹം
സഫാ-മാർവാ മലയുടെ ചോട്ടിൽ
സാഫല്യം തേടി നേടിയോരെല്ലാം
തണലായി തുണയായി
സംസം കിണറിന്നും
അണകെട്ടി നില്ക്കുന്നു
പുണ്യ തീർത്ഥം
കാലപ്പഴക്കത്താൽ
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖുർആന്റെ കുളിരിടും വാക്യങ്ങൾ എന്നുടെ
കരളിലെ കറകൾ കഴുകിടുന്നു
ആയിരം കാതം അകലെയാണെങ്കിലും
മായാതെ മക്കാ മനസ്സിൽ നില്പ്പൂ
തിരുനബിയുര ചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാ-നുഗ്രഹങ്ങൾ
എന്നെ പുണരുന്നാ (2)
പൂനിലാവേ പുണ്യ റസൂലിൻ തിരുവോളിയെ
അള്ളാവേ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്റെ തമ്പുരാനേ
പാവാട ബേണം ... മേലാട ബേണം ...
പാവാട ബേണം മേലാട ബേണം
പഞ്ചാരപ്പനങ്കിളിക്ക് ....
ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ ..
മുത്താണു നീ ഞമ്മക്ക് ....
പാവാട ബേണം മേലാട ബേണം
പഞ്ചാരപ്പനങ്കിളിക്ക് ....
ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ ..
മുത്താണു നീ ഞമ്മക്ക് ....
കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും
കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും
അബുദാബിക്കാരന്‍ പുതുമണവാളൻ
നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നുവരും
അബുദാബിക്കാരന്‍ പുതുമണവാളൻ
നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നുവരും
പാവാട ബേണം മേലാട ബേണം
പഞ്ചാരപ്പനങ്കിളിക്ക് ....
ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ ..
മുത്താണു നീ ഞമ്മക്ക് ....
അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ
എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ (2)
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,
സുൽത്താന്റെ ചേലുകാരാ
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ...
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫു മുട്ടുമായ് എന്നുമെന്റെയാവാന്‍
ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ
ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാ
നെന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവച്ചുവെന്നോ... (എന്‍റെ .. ചേലുകാരാ)
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ...
തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ
തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ
ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ
എത്രവട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ... (എന്‍റെ .. ചേലുകാരാ)2
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്
തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന്
ഖല്ബിലെ തീ ഖല്ബിലെ തീ
ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
അലകള് ഞൊറിയണ പാല്നിലാവോ
പാല്നിലാവോ തേന്കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്
അരുമയാമിനി കുറുകുവാന്...
ഖല്ബിലെ തീ ഖല്ബിലെ തീ
ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
Aaminathathade, ponnumol aanu..
Naatile cheelulla pennu aanuu…
Baapade punnara mol aanuu…
Baapade kochu beeeyathuuu…. (2)
Karimeen pidakana kannu aanuu…
Kavitha thudikunna kannu aanuu…
Karalil munthiri charu nirakunoru
azhakinte ponnuli muthaanuu…
Kaarellin manamulla neela mudiyizha
Kooki minukki nadappaanu…
Maanathu minnana maanika poothali…
moohich.. kaalam kazhippaanuu…
Manassine kaanumbo naanichu pennuu..
Ilamaante chelukk, paayanuu…
Maniyara pookenda karyam orkumbo…
Karalilu kailari pookanuu…
Nikkah kaalam aduth.
Beyathu ikkili kond thudukkanu…
Kavilathu minnana kaaka pulliyil,
Kavitha viriyanu maayanu…
Aarorum kaanathe swopnathilude aval,
maarane kandu chirikanuu…
Vella thalayana mele nulliya
kalli, chirich kuzhayanu…
തട്ടത്തിൻ മറയത്തെ പെണ്ണേ
നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ
തട്ടത്തിൻ മറയത്തെ പെണ്ണേ
നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ
അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ
അരുമയായി നീ പാടുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
തട്ടത്തിൻ മറയത്തെ പെണ്ണേ
നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടേ
മാനത്തെ താരങ്ങൾ പോലെ ഉള്ളിൽ നിറഞ്ഞു നീ പിന്നേ
അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ
അരുമയായി നീ പാടുമോ
അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം കേൾക്കാത്തവരില്ല.
"ഓ രാമാ, കൗസല്യയുടെ ഏറ്റവും മിടുക്കനായ പുത്രാ, ഈ ഉഷസ്സന്ധ്യയില്‍ അതാ കിഴക്ക് പ്രഭാതം അതിവേഗത്തില്‍ വന്നണയുന്നു. നരോത്തമനായ അവിടന്ന് ദൈവീകമായ കര്‍ത്തവ്യങ്ങളിലേക്ക് ഉണര്‍ന്നാലും" - എന്നാണ് ഈ സങ്കീര്‍ത്തനത്തിൻെറ അർത്ഥം. തിരുമലയില്‍ കുടികൊള്ളുന്ന ശ്രീവെങ്കടേശസ്വാമിയെ പള്ളിയുണര്‍ത്താനുള്ള സ്‌തോത്രമാണ് ശ്രീവെങ്കടേശസുപ്രഭാതം. ഭാരത ഗാനകോകിലം എം.എസ്. സുബ്ബലക്ഷ്മിയുടെ ശ്രീവെങ്കടേശ സുപ്രഭാതം അന്നും ഇന്നും ലോകത്തിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
ക്ഷേത്രാചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പള്ളിയുണര്‍ത്തല്‍. നിദ്രയില്‍ ലയിച്ചിരിക്കുന്ന ഭഗവാനെ ജാഗ്രരൂകനാക്കുന്ന ചടങ്ങാണിത്. നിരവധി കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളും ദേവന്മാരെ പള്ളിയുണര്‍ത്താന്‍വേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ പ്രചാരം നേടിയതും എം.എസ്സിന്റെ ശ്രീവെങ്കടേശസുപ്രഭാതമാണ്
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാനാണ്. ഗുരുവായൂരപ്പൻ എന്നാണ് ഈ പ്രതിഷ്ഠയെ ഭക്തർ വിളിച്ചുവരുന്ന പേര്. പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാനാണ്. ഗുരുവായൂരപ്പൻ എന്നാണ് ഈ പ്രതിഷ്ഠയെ ഭക്തർ വിളിച്ചുവരുന്ന പേര്. പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതാകാം ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കണ്ടുവരുന്നതിനുള്ള കാരണം. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.നിര്‍മാല്യ ദര്‍ശനം നിര്‍മാല്യത്തോടെയാണ് ക്ഷേത്ര ദര്‍ശനം ആരംഭിയ്ക്കുക. ഭഗവാൻ്റെ നിര്‍മാല്യ ദര്‍ശനം പാപങ്ങള്‍ അകറ്റാന്‍ ഏറെ വിശേഷമാണ്. ഈ സമയത്ത് വിശ്വരൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്. പുലർച്ചെ രണ്ടര മണിക്ക് മേൽ ശാന്തി രുദ്രതീർത്ഥത്തിൽ കുളികഴിഞ്ഞ് മൂന്നു മണിയോടെ ശ്രീകോവിൽ നടതുറക്കുന്നു.
നാദസ്വരവും ശംഖനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന് പള്ളിയുണരുന്നത്. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്ശിക്കുന്നത് പുണ്യകരമായ അനുഭവമാണ്. രാത്രി മുഴുവൻ ശ്രീകോവിലിൽ തങ്ങിനില്ക്കുന്ന ഭഗവദ് ചൈതന്യം ഈ സമയം പുറത്തേക്ക് പ്രസരിക്കുകയും ഭക്തി ലഹരിയില് തൊഴുതു നില്ക്കുന്നവരിൽ അലിഞ്ഞുചേരുകയും ചെയ്യും..
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിൽ മരുവുന്നു. സ്വർണ്ണത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പിൽക്കാലത്ത് തകർക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠി
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിൽ മരുവുന്നു. സ്വർണ്ണത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പിൽക്കാലത്ത് തകർക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്. മുഖ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ ആദിമൂല ഗണപതിയാണ്.
ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ മലവേടന്മാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്.
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്.
ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവ
ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.
ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .
മേൽക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ ദേവിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്ര
മേൽക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ ദേവിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ കൈകൾ വരദാഭയമുദ്രാങ്കിതമാണ്. ഈ രൂപത്തിലാണ് മേൽക്കാവിലമ്മയുടെ ചിത്രങ്ങൾ കാണാറുള്ളത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകീട്ട് ദുർഗ്ഗാദേവിയായുമാണ് ചോറ്റാനിക്കരയമ്മ ആരാധിയ്ക്കപ്പെടുന്നത്. തന്മൂലം രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്കും ദർശിച്ചാൽ ശത്രുനാശവും വൈകീട്ട് ദുരിതശമനവും ഫലമുള്ളതായി ഭക്തർ വിശ്വസിച്ചുവരുന്നു. കൂടാതെ, ശ്രീകോവിലിൽ വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ ലക്ഷ്മിയായും ശിവസാന്നിദ്ധ്യമുള്ളതിനാൽ പാർവ്വതിയായും വേറെയും രണ്ട് ഭാവങ്ങളുണ്ട്. ഈ അഞ്ച് ഭാവങ്ങളും ഒത്തിണങ്ങിയതുകൊണ്ടാണ് ചോറ്റാനിക്കരയമ്മയ്ക്ക് രാജരാജേശ്വരീ സങ്കല്പം. നല്ല കർമങ്ങൾ ചെയ്യുവാനുള്ള പ്രചോദനത്തിന്റെ പ്രതീകവും ഇച്ഛാശക്തിയുമായ ദുർഗ്ഗാഭഗവതിയും, ക്രിയാശക്തിയായ മഹാലക്ഷ്മിയും, ജ്ഞാനശക്തിയായ സരസ്വതിയും ചേർന്ന സർവേശ്വരിയാണ് ചോറ്റാനിക്കരയമ്മ എന്നാണ് താന്ത്രികർ വിശ്വസിക്കുന്നത്. മണ്ഡപത്തിൽ പാട്ട്, ഭജനം പാർക്കൽ, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് മേൽക്കാവിലമ്മയ്ക്ക് പ്രധാന വഴിപാടുകൾ.
മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്
മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ കൈലാസപർവ്വതത്തെയും അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുന്നാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. മാത്രവുമല്ല, ഇത്രയും നെയ്യ് ഇവിടെ അടിഞ്ഞുകൂടിയിട്ടും ഇവിടെ ഉറുമ്പുകൾ ഒന്നും തന്നെയില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏക ക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
ആറ്റുകാലമ്മ പുരാതന ദ്രാവിഡദേവതയായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മ ദൈവങ്ങളെ ഭഗവതിയുമാക്കിത്തീർക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷ
ആറ്റുകാലമ്മ പുരാതന ദ്രാവിഡദേവതയായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മ ദൈവങ്ങളെ ഭഗവതിയുമാക്കിത്തീർക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പ്രകൃതീശ്വരിയായ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ഭഗവതിയുടെ പര്യായമായി തീരുകയായിരുന്നു. ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവപുത്രിയും, ബാലത്രിപുരയും, സപ്തമാതാക്കളിൽ ചാമുണ്ഡിയും, മഹാകാളിയും, പ്രകൃതിയും, കുണ്ഡലിനീ ശക്തിയുമെല്ലാം ഈ പരാശക്തിയാണ്.പ്രധാന പ്രതിഷ്ഠ "ശ്രീഭദ്രകാളി (പരാശക്തി)". വേതാളപ്പുറത്തിരിക്കുന്ന ചതുർബാഹു രൂപം. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദർശനം. നാലു പൂജയും മൂന്നു ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. "ദുർഗ്ഗ, ലക്ഷ്മി, സരസ്വതി, കണ്ണകി, അന്നപൂർണേശ്വരി" തുടങ്ങി ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളിലും ആരാധിക്കുന്നു.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ "ആദിപരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്". വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്ത
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ "ആദിപരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്". വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയിൽ കിരീടമുണ്ട്. ഇതിന് മുൻപിലായി ത്രിപുര സുന്ദരിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. എങ്കിലും ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനമായിട്ടുള്ള "രഹസ്യ അറയിലുള്ള" രൗദ്രരൂപിണിയായ "രുധിര മഹാകാളി" ആണ്. സംഹാരമൂർത്തി ആയതിനാൽ നേരിട്ട് ദർശനം പാടില്ലാത്ത ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയിൽ കാണപ്പെടുന്നത്.
പരമാത്മാവായ ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെയില്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശാന്തഭാവത്തിലുള്ള ശിവനായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണികണ്ഠനായ അയ്യപ്പന്റെ പിതാവ് (ഈശ്വരൻ) എന്ന അർത്ഥത്തിലാണ് പ്രതിഷ്ഠയ്ക്ക് ഈ പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂവാണ് മണികണ്ഠേശ്വരത്തപ്പന്റെ ലിംഗം. വിശ്വപ്രകൃതിയുടെ മൂലതേജസ്
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശാന്തഭാവത്തിലുള്ള ശിവനായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണികണ്ഠനായ അയ്യപ്പന്റെ പിതാവ് (ഈശ്വരൻ) എന്ന അർത്ഥത്തിലാണ് പ്രതിഷ്ഠയ്ക്ക് ഈ പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂവാണ് മണികണ്ഠേശ്വരത്തപ്പന്റെ ലിംഗം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് കുടികൊള്ളുന്ന ഭഗവാന് ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. കുടുംബസമേതസങ്കല്പത്തിലുള്ള ശിവനായതിനാൽ ഉമാമഹേശ്വരപൂജ പോലുള്ള വഴിപാടുകളുമുണ്ട്
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശിവന്റെ അതേ ശ്രീകോവിലിന്റെ പുറകുവശത്ത് (പടിഞ്ഞാറുഭാഗം) പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. അനഭിമുഖമായ ശിവ-പാർവ്വതീപ്രതിഷ്ഠകൾ വരുന്ന ക്ഷേത്രമായതിനാൽ അർദ്ധനാരീശ്വരസങ്കല്പം വരുന്നു. മൂന്നടി ഉയരം വരുന്ന ദേവീവിഗ്രഹം ദാരുനിർമ്മിതമാണ്. അതിനാൽ വിഗ്രഹത്തിൽ ജലാഭിഷേകം നടത്താറില്ല. മഞ്ഞൾപ്പൊടി കൊണ്ടാണ് അഭിഷേകം നടത്താറുള്ളത്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പൊടി അഭിഷേകം, പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ.
സുബ്രഹ്മണ്യ വിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകൻ പഴനിയിൽ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യിൽ ദണ്ഡും, വേലും. ഇതി
സുബ്രഹ്മണ്യ വിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകൻ പഴനിയിൽ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യിൽ ദണ്ഡും, വേലും. ഇതിൽ നിന്നും ആണ് ബാല-ദണ്ഡ്-ആയുധപാണി എന്ന പേരു മുരുകനു കിട്ടിയത്.
വിഗ്രഹം പഴനിയിൽ സ്ഥാപിച്ചിരിക്കുന്നത് പടിഞ്ഞാറു ദിക്കിലേക്ക് ദർശനമായിട്ടാണ്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹം കിഴക്കോട്ട് ദർശനം ആയിട്ടാണ് സ്ഥാപിക്കാറുള്ളത്. ഇന്നത്തെ കേരളം അതായത് ചേരസാമ്രാജ്യം പടിഞ്ഞാറോട്ടാണ് പടർന്നു കിടക്കുന്നത്. ആ സാമ്രാജ്യത്തിന്റെ രക്ഷക്കു വേണ്ടിയായിരിക്കണം, ചേരമാൻ പെരുമാൾ വിഗ്രഹത്തിന്റെ ദർശം പടിഞ്ഞാറു ദിക്കിലേക്കു വെച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഇതിനാൽ മലയാളികളോട് ഭഗവാന് പ്രത്യേക വാത്സല്യമുണ്ട് എന്നൊരു വിശ്വാസമുണ്ട്. കൂടാതെ, സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികൾ സാധാരണയിലും വലിപ്പമുള്ളതാണ്. ബാലൻ, സന്ന്യാസി, വേട്ടക്കാരൻ, രാജാവ് തുടങ്ങി വിവിധ അലങ്കാരങ്ങൾ ആണ് ഭഗവാന് നടത്തുക. ഇതിൽ രാജാലങ്കാരം ദർശിക്കുന്നത് ഐശ്വര്യദായകമാണ്. നവഗ്രഹങ്ങളിലെ ചൊവ്വയായി ഇവർ മുരുകനെ കാണുന്നു. ക്ഷേത്രത്തിന് ആറ് വലംവച്ചു മുരുകനെ തൊഴുന്നത് ഭഗവാന് വളരെയധികം ഇഷ്ടമാണെന്ന് കരുതപ്പെടുന്നു. "ഓം ശരവണ ഭവ" അല്ലെങ്കിൽ "ഓം വചത്ഭുവേ നമഃ" എന്നീ മുരുകമന്ത്രങ്ങൾ പ്രദക്ഷിണവേളയിൽ ജപിക്കുന്നു. സ്കന്ദൻ, ആറുമുഖൻ, വേലായുധൻ, ആണ്ടവൻ തുടങ്ങിയ പേരുകളിലും ഭഗവാൻ അറിയപ്പെടുന്നു.ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കൽ. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്.
വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാല
വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:
കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല.
തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. അങ്ങനെ ഭഗവാൻ ത്രിമൂർത്തികളിൽ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ശ്രീ ഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്. (ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്)
മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു
മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. ലോകനാഥയായ മൂകാംബിക തന്നെയാണ് പരമാത്മാവും, പ്രകൃതിയും, വികൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. "ദുർഗ്ഗതിനാശിനി" ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ "ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി" എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
കേരളത്തിൽ മഹാസരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു "മഹാസരസ്വതി" പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്. ശിവനോടൊപ്പം ഇരിക്കുന്നതിനാൽ മഹാദേവിക്ക് "പാർവതീ" ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ 'സരസ്വതീമണ്ഡപം'. ഇവിടെ സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്.
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു. കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു. കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്റെ പൂർവ്വികർ മൂന്നുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയി. ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ്. അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.
ഭരതന്റെ (സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. [1]ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്. ചതുർബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത് കിരീടത്തിന്റെ മുകളിലൂടെ രണ്ട് വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, തിടപ്പള്ളിയിൽ ഹനുമാനും, വാതിൽമാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ് സങ്കല്പം. കൂടാതെ, ക്ഷേത്രത്തിനുമുന്നിലെ ആൽത്തറയിൽ ഗണപതിയ്ക്കും പ്രതിഷ്ഠയുണ്ട്.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട് നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്. ശ്രീകോവിലിന്റെ ഭിത്തികളിൽ കലാചാതുരിയോടെയുള്ള ധാരാളം ശില്പങ്ങളുമുണ്ട്. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്.
ഏറണാകുളം ജില്ലയിൽ (കേരളം, ഇന്ത്യ) ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം.ലക്ഷ്മണപ്രതിഷ്ഠയാണെങ്കിലും വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ് ഭാരതത്തിലെ 106 ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) പതിമൂന്ന് ക്ഷേത്രങ്ങൾ മലയാളനാട്ടിലാണ്, അതിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. കിഴക്കോട്ട് ദർശനമായി കാണപ്പെടുന്ന ലക്ഷ്മണനെ പൂർണ്ണപ്രതിഷ്ഠയോടെ പ്രധാനദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ലക്ഷ്മണനു പുറമെ അതേ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തി (ശിവൻ), ഗണപതി എന്നീ ശൈവസാന്നിദ്ധ്യവും ശ്രീരാമൻ,സീത,ഹനുമാൻ എന്നീ വൈഷ്ണവസാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തിൽ തെക്ക് പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയിൽ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.
ക്ഷേത്രത്തിൽ ദർശനത്തിൻ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികർമ്മങ്ങൾക്ക് ജലം സംഭരിക്കുവാൻ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണർ ഉണ്ട്. പതിവായി എതൃത്തപൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലിയും ഉണ്ട്.
തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽപ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് .ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിൽ ശത്രുഘ്ന മൂർത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദർശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തിൽ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.
പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തിൽ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികൾക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.വിശ്വാസികൾ നാലമ്പലം ചുറ്റുവാൻ പോകുമ്പോൾ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കർക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദർശിക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ് നാലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേൽ ശത്രുഘ്ന ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങൾ യാത്ര അവസാനിപ്പിക്കുന്നു
എന്‍ ഖല്‍ബിലുള്ളൊരു പെണ്ണാണ്
മൊഞ്ചുള്ള മുഖമുള്ള സുഹറ
എന്‍ കിനാവിലുള്ളൊരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹറ
തരിവളയിട്ട കൈയ്യാല്‍ ഒപ്പന പാടുവാന്‍
നാണമുള്ളൊരു പെണ്ണു്
തരിവളയിട്ട കൈയ്യാല്‍ ഒപ്പന പാടുവാന്‍
നാണമുള്ളൊരു പെണ്ണു്
അവള്‍ നാണമുള്ളൊരു പെണ്ണു്
നാണമുള്ളൊരു പെണ്ണു്
നാണമുള്ളൊരു പെണ്ണു്
സുഹറാ.. ആഹാ ആഹാ..
സുഹറാ എന്‍ കന്നിപ്പെണ്‍തരി ആഹാ.. ആഹാ
സുഹറാ തനി തിങ്കള്‍പ്പൂങ്കിളി ആഹാ.. ആഹാ
ആഹാ.. ആഹാ..
സുഹറാ എന്‍ കന്നിപ്പെണ്‍തരി ആഹാ.. ആഹാ..
സുഹറാ.. തനി തിങ്കള്‍പ്പൂങ്കിളി ആഹാ.. ആഹാ
കിളിവാതില്‍ പാളിയിലൂടെന്‍
കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്‍കണ്ണിന് മുത്തം തന്നില്ലേ (2)
നീയത് എറിഞ്ഞു തന്നില്ലേ
നീലാകാശത്ത് നിറമഴ പെയ്യുമ്പോള്‍
നീയെന്റെ ചാരത്ത് വേണം
നറുമുല്ലച്ചിരിയേന്തി പൂന്തിങ്കള്‍ പെണ്‍മണിയെ
സ്നേഹമായി നീ നിറയേണം
മഴത്തുള്ളി വിരിച്ചുള്ള പച്ചപ്പുല്ലിന്‍ മെത്ത കൊണ്ടൊരു
മണിയറ തീര്‍ക്കാം ഞാന്‍
കിലുകിലുങ്ങണൊരലുക്കത്തിട്ട്
മിനുക്ക സവ്വനി തട്ടമിട്ട്
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത് കൊട്ട പൊന്ന് നിന്റെ മഹറ് മെഹറുബാ
നിന്റെ പകിട്ടില് കണ്ണ് വെക്കണ പുതുമണവാളൻ
മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില് മധുവിധുവല്ലേ..
ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ് ഹേ റസിയാ..
(മെഹറുബാ..)
മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ് ഹേ റസിയാ.
(മെഹറുബാ..)
പ്രേമ ചിത്തിരം കൊത്തിയ മുത്ത്
ചക്കര തുണ്ട് ചുൻദരി പെണ്ണ്
പഞ്ചാരകുന്നിലെ പച്ച കരിമ്പ്
നീ പച്ച കരിമ്പ് മധുര പച്ച കരിമ്പ് (പ്രേമ..)
ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക് കല്യാണരാവാണ്
നാളെ സത്തായമാരനുമൊത്ത് രസിയ്കാനൊരുല്ലാസ നാളാണ്
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്..ഹേ റസിയാ..
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)
കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)
തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ്
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ
നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ..
ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ്
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണിത്തട്ടമണിഞ്ഞാട്ടേ [2]
മുത്താര കരിമ്പേ മുല്ലപ്പൂ കരിമ്പേ നിക്കാഹിൻ അഴകീയോ പനിമലരായ്
പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല കെസ്സ് പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2]
മിന്നാരക്കനവിൽ മിന്നാത്തക്കൊലുസിൽ കിന്നാരം കൊഞ്ചാൻ വരുമോ പുതുക്കപ്പെണ്ണേ
അസ്സൽ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല കെസ്സ് പാടി പറക്കടീ മയിലാളേ
വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു
മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ
മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ്
സൂര്യനും പിരിഷപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ്
കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ് പാടീ പറക്കടീ മയിലാളേ
നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ..
താ താ തെയ്യ് താ ത തെയ്യ്
താ താ തെയ്യ് താ ത തെയ്യ്
മാർകഴി മഞ്ഞിൽ കുളികഴിഞ്ഞ്
മംഗല്യ താലി ചാർത്തിയ
മാധവീ ലതകളീറണിഞ്ഞാടി
നീലനിലാ നിലവിളക്കിൻ നിഴലുകൾ നീളെ
താളത്തിൽ കൈകൊട്ടി കളിയാടി
താളത്തിൽ കൈകൊട്ടി കളിയാടി
ദശപുഷ്പം ചൂടിയ നോയ്പിൻ നിറവിൽ
അനുപമ ദേവാനുരാഗം
അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി
താളത്തിൽ കുമ്മിയടിക്കാം
മേളത്തിൽ ആടിക്കളിക്കാം
കുന്ദളഭാരമഴിയാതെ കുങ്കുമ ലേപമൊഴിയാതെ
നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ
ദൂരത്തകറ്റാനൊരുങ്ങരുതേ
തമ്മിലാരുമേ ചേരാതിരിക്കരുതേ
പിന്നെ ലീലാവിനോദമൊടുങ്ങരുതേ
താ തത്തിന്തക തോം തത്തിന്തക തോം
തോം തത്തിന്തക തോം തിത്താ തിമ്രിത തെയ്.
പാർവണേന്ദുമുഖി... പാർവതി...
ഗിരീശ്വരന്റെ ചിന്തയിൽ
മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളിൽ
തെളിഞ്ഞു
സർപ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തിൽ
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാർത്തി
(പാർവണേന്ദു...)
കാമ്യദർശനദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
പാതിയുമഴകിൽ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കി
(പാർവണേന്ദു...)
സന്തതം സുമശരൻ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ
മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും
നേരമായി
(സന്തതം)
പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ
പാടീടുന്നു
ചെണ്ടുതോറും പൊൻവണ്ടേതോ
രാഗവും
മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളിൽ പൊൻവളകൾ
പിടഞ്ഞും
വ്രീളാവിവശം നിൽക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം
അംഗരാഗം
കുതിർന്ന നിൻ
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവൽ
മെയ്യിൽ
മാധവം പുൽകീടുന്നു
ശ്രീരാഗങ്ങൾ മെനഞ്ഞും
തരളിത
മുരളികയിങ്കൽ
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ
ശ്യാമസുധാമയലോലുപനിന്നും
What's something exciting your business offers? Say it here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
പാരുടയാ മറിയമേ ..
മിശിഹായേ തുണയ്ക്കണേ
ആൺപെൺകൾ സന്തിപ്പതാദിതൊട്ടീ മണ്ണിൽ
ആലാഹനായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ
കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില്
പുഞ്ചിരിച്ച് പുത്തനൊളിപരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി
ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി
പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനം എല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി
വന്നല്ലോ..കണ്ടില്ലേ..
കണ്ടില്ലേ കർപ്പൂര പന്തലില്
ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂര പന്തലില്
പുഞ്ചിരിച്ച് പുത്തനൊളിപരത്തി
എന്തിനായി മങ്കമാർക്ക്
ചെന്താമര കൈപ്പടം മൂടുന്നു മൈലാഞ്ചി
ചൊല്ലു തോഴി മൈലാഞ്ചി
ഹവ്വ പണ്ട് ചെയ്ത പാപം തീരാനീശോ
കൽപ്പിച്ചു തന്നതീ മൈലാഞ്ചി ..
കേള് തോഴി മൈലാഞ്ചി ...
കറകൾ സകലമകലുമതിന് അണിയണം തരുണികൾ
മാർത്തോമൻ മണിയുടെ മഹിമകളൊഴുകി
പാൽച്ചോറും കഴിപ്പിച്ചു പതിവുകൾ നടത്തി
കൊണ്ടാടുമ്പോൾ മാലോകരും
പ്രാർഥിച്ചു കൂടണം തെറ്റുകുറ്റം പൊറുത്ത്
വന്നല്ലോ..കണ്ടില്ലേ..
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ...
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
തൂവിടുന്നു ....
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ..
ദീനാനുകമ്പതൻ തിരുരൂപമേ
ദീനങ്ങൾ തീർത്തു നീ തുണയേകണേ
മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും..
മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ
അറിയാതെ നിറയുന്നു മമജീവനിൽ..
തെളിദീപമായ് തെളിദീപമായ്
ഉം ..ഉം ..ഉം
ഞാനാകുമെന്നിലെ പലനോവുകൾ
ഗാനങ്ങൾ തീർത്തു നിൻ കണിയാകവേ
സ്വരമെന്റെ പലവേള ഇടറുമ്പോഴും
ഇടറാതെ കാക്കുന്നു നീ എന്നിലേ
സ്വരമേഴുമൊരുപോലെ അതിനാലെ ഞാൻ
തഴുകുന്നിതാ പദതാരുകൾ..
പ്രിയയേശുവേ നിറവാകണേ..
പാരാകെ നീളുമീ പേമാരിയിൽ
പാപങ്ങൾ പൂക്കുമീ മരുഭൂമിയിൽ
വഴിയേതെന്നറിയാതെ ഉഴറുന്നൊരീ
മനമാകെ നീറ്റുന്നോരീ നൊമ്പരം
തളരാതെ തളരുന്നു ഇഹജീവിതം
അറിവായി നീ തുണയേകണേ
പ്രിയയേശുവേ തുണയാകണേ ..
പ്രിയയേശുവേ തുണയാകണേ ..
ദീനാനുകമ്പതൻ തിരുരൂപമേ
ദീനങ്ങൾ തീർത്തു നീ തുണയേകണേ
മുറിവിന്റെ മിഴിനീരിൽ കുതിരുമ്പോഴും..
മുറിയാതെ കാക്കുന്നു നീ.. ഞങ്ങളെ
അറിയാതെ നിറയുന്നു മമജീവനിൽ..
തെളിദീപമായ് തെളിദീപമായ്
ഉം ..ഉം ...ഉം
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
Are your customers raving about you on social media? Share their great stories to help turn potential customers into loyal ones.
Running a holiday sale or weekly special? Definitely promote it here to get customers excited about getting a sweet deal.
Have you opened a new location, redesigned your shop, or added a new product or service? Don't keep it to yourself, let folks know.
Customers have questions, you have answers. Display the most frequently asked questions, so everybody benefits.