ശരിയാണ് , ജീവിതത്തിൽ ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് സിനിമ സംവിധായകരോട് മാത്രമായിരുന്നു , പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിക്കുവാനായിരുന്നു മോഹം , പക്ഷെ എങ്ങനെ അവിടെ എത്തിച്ചേരും എന്നറിയാത്തതിനാൽ അത് സാധിച്ചില്ല , ഗൂഗിൾ അന്നുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവിടെ എത്തിയേനെ . കൂടാതെ നമ്മുടെ സമൂഹത്തിലെ ത്രീ ഇഡിയറ്റ്സ് രീതികൾ , എന്ന് വെച്ചാൽ
വിദ്യാഭ്യസത്തിലെ ഡോക്ടർ എൻജിനീയർ സംസ്കാരം എവിടെയുമെത്തിച്ചില്ല . എന്നെങ്കിലും ഒരു സിനിമയുമായി ബന്ധപ്പെട്ട് പണികൾ ചെയ്യുമെന്ന ആത്മവിശ്വാസത്തിൽ ഇപ്പോഴും ജീവിക്കുന്നു !!!
കലാസംവിധായകനായി വന്ന് കേരളത്തിന്റെ സിനിമകളുടെ ആചാര്യനായി മാറിയ ഭരതേട്ടൻ , വൈശാലിയായിരുന്നു മാസ്റ്റർപീസ് എങ്കിലും ഇത്തിപ്പൂവേ ചുവന്നപൂവേ ആയിരുന്നു ഏറ്റവും മനസിനെ നോവിച്ചത് !!!
കേരളം ഇന്നും മിസ് ചെയ്യുന്ന ഒരു സിനിമാക്കാരൻ , പെരുവഴിയമ്പലമാണ് ആദ്യം കണ്ടതെങ്കിലും അരപ്പട്ട കെട്ടിയ ഗ്രാമമാണ് ഇഷ്ടപ്പെട്ട സിനിമ , കൂടെവിടെ ഏറെ ഫീൽ ചെയ്ത സിനിമയാണ് .
പൂർണനാമം: പാലിശ്ശേരി നാരായണൻകുട്ടി മേനോൻ
സ്റ്റുഡിയോയിക്കുള്ളിൽ ഒതുങ്ങിനിന്ന മലയാളസിനിമയെ 1969 ൽ 'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ' വാതിൽപ്പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, പി എൻ മേനോൻ ചരിത്രത്തിലിടം നേടിയ ഒരു വിപ്ലവത്തിനാണ് നാന്ദികുറിച്ചത്. സംവിധായകന്‍, കലാസംവിധായകന്‍, പോസ്റ്റര്‍ ഡിസൈനര്‍, കഥാകൃത്ത്, നിര്‍മ്മാതാവ് മാത്രമല്ല നല്ലൊരു സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.
1955 മെയ് പത്തിന് പള്ളുരുത്തിയിലാണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് ജനിച്ചത്. ചാലക്കുടിയാണ് സ്വദേശം. തിരക്കഥാകൃത്തായി മലയാള ചലച്ചിത്രവേദിയിൽ തിളങ്ങിയ ശേഷം സംവിധായകവേഷം അണിഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ഇദ്ദേഹം. പത്മരാജൻ, ഭരതൻ, എംടി എന്നിവരെപ്പോലെ കലാമൂല്യമാർന്നതും ജനപ്രിയമായതുമായ കഥാതന്തുക്കൾ കോർത്തിണക്കിയ തിരക്കഥകളാൽ പ്രശസ്തനായിരുന്നു.
1931ൽ ശ്രീ.സുബ്രഹ്മണ്യത്തിന്റെയും ശ്രീമതി ലക്ഷ്മിയുടെയും അഞ്ച് മക്കളിൽ ഒരാളായി പാലക്കാട് ജനിച്ചു.മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുൾപ്പെടുന്ന കുടുംബം പാലക്കാടും തമിഴ്നാട്ടിലുമായി കുട്ടിക്കാലം പൂർത്തിയാക്കി.പിതാവിന്റെ മരണശേഷം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തി. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദദാരിയായി പുറത്തിറങ്ങിയെങ്കിലും സിനിമ തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം, നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആണ്. മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠനം. അച്ഛൻ വേലുകുട്ടി പട്ടാളത്തിലായിരുന്നു.
തന്റെ ആദ്യ ചിത്രം മുതൽ മഴയെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം .
മലയാള നാടക/സിനിമ രചനാ വഴികളില്‍ നാഴികക്കല്ലുകളായി തീര്‍ന്ന നിരവധി സൃഷ്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരന്‍. 1950 ഏപ്രിൽ 8 ന് ആലപ്പുഴയിലെ വള്ളിക്കുന്നത്താണ് തോപ്പിൽ അജയൻ എന്ന അജയൻ ജനിച്ചത്.
മലയാളത്തിലെ ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോ. കയർ വ്യവസായി ആയിരുന്ന അദ്ദേഹം 1946-ൽ ചലച്ചിത്രരംഗത്തേക്കു കടന്നു. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകനുമാണ് കുഞ്ചാക്കോ. ചലച്ചിത്രനടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോ ഇദ്ദേഹത്തിന്റെ പുത്രനും മലയാളചലച്ചിത്രതാരമായ കുഞ്ചാക്കോ ബോബൻ ചെറുമകനുമാണു്.
എ വിൻസന്റ് അഥവാ അലോഷ്യസ് വിൻസന്റ് 1960 ,1970 കാലഘട്ടത്തിലെ അറിയപെടുന്ന ഒരു ഛായഗ്രാഹകനായിരുന്നു. 1960 നു ശേഷം ഏതാണ്ട് മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1974 -ഇൽ പുറത്തിറങ്ങിയ "പ്രേം നഗർ" എന്ന ഹിന്ദി ചലച്ചിത്രത്തിനു മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡും കിട്ടിയിരുന്നു. 1928 ജുൺ 14 -നു കോഴിക്കോട് ജനനം.
1951 ൽ കൊച്ചിയിൽ ജനനം. ശരിക്കുള്ള പേര്, സലീം മുഹമ്മദ് ഘൗഷ്.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.
കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
പൂർണ്ണ നാമം ഇരുപ്പം വീട് ശശിധരൻ. 1948 മാര്‍ച്ച് 28 ന് ജനനം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡപ്ലോമ നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോളാണ് ഒരു കല്യാണവീട്ടില്‍ വച്ച് ബന്ധു കൂടിയായ എസ് കൊന്നനാട്ട് എന്ന പ്രശസ്തനായ കലാസംവിധായകനെ പരിചയപ്പെടുന്നത്.
1935 മാർച്ച് 21 നു കോട്ടയം ജില്ലയിൽ ജനനം. അച്ഛൻ പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായർ. മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വ്യക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1974 ൽ ആദ്യ സിനിമയായ ഉത്തരായനത്തിലൂടെ സിനിമാസംവിധാനത്തിലേക്ക് കടന്ന അരവിന്ദന്റെ പ്രധാന കേളീരംഗം നാടകവും സംഗീതവുമായിരുന്നു.
924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ചു. കവി, ചലച്ചിത്ര-ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായി.വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ദേശീയ പ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവമായി പങ്കു കൊണ്ടു.ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭണവുമായ് ബന്ധപ്പെട്ട് ജയിൽ ശിക്ഷക്കു വിധേയനാവുകയും കോളേജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.ദേശാഭിമാനി,ജയകേരളം,ദീപിക എന്നിവയുടെ പത്രാധിപത്യം വഹിച്ചു.
വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനനം. ബാല്യവും പ്രൈമറി വിദ്യാഭ്യാസവും കുട്ടനാട്ടില്‍. കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല.
കേരളക്കരയെ ഏറെ വേദനിപ്പിച്ച സിനിമകളുടെ ഹരികൃഷ്ണൻ,
എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ കണ്ടിറങ്ങിയതിന് ശേഷം അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ചെന്നവസാനിച്ചത് പാച്ചിക്കയുമായി അടുത്തിടപഴകുവാൻ അവസരം കിട്ടിയപ്പോഴാണ് . അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചതും അവിടത്തെ ഉച്ചയൂണ് കഴിച്ചതും മറക്കില്ലൊരിക്കലൂം !!!
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അദ്ദേഹം ഏവരുടേയും മനം കവർന്നപ്പോൾ മണിച്ചിത്രത്താഴ് ഒന്നാം നിരയിലെത്തിച്ചു !!!
കേരളക്കരയെ ഏറെ കരയിപ്പിച്ച സിനിമകളുടെ കിരീടം വെക്കാത്ത രാജാവ് . പ്രമദവനവും ഗോപികാവസന്തവുമൊക്കെ ഇന്നും ജീവിക്കുന്നു !!!
കേരളക്കരയെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളുടെ കുഞ്ഞാലി മരക്കാർ . താളവട്ടവും കിലുക്കവും മിഥുനവും ഇന്നും മലയാളികളുടെ മനസ്സിൽ സൂക്‌ഷിച്ചു വെച്ചിരിക്കുന്നു !!!
കേരളക്കരയെ ഏറെ ചിന്തിപ്പിച്ച വിധേയൻ !!!
കേരളക്കരയെ ഏറെ ക്ഷോഭിപ്പിച്ച ഉടയോൻ !!!
കേരളക്കരയെ ഏറെ ത്രസിപ്പിച്ച ചാണക്യൻ
കേരളക്കരയെ ഏറെ മരവിപ്പിച്ച അഹം
കേരളക്കരയെ ഏറെ രസിപ്പിച്ച മേലേപ്പറമ്പുകാരൻ
ഇവിടെ ചേർത്തിരിക്കുന്ന സംവിധായകരുടെ വയസ്സോ സിനിമകളോ ഹിറ്റുകളോ ഒന്നും നോക്കിയല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത് , മനസ്സിൽ വരുന്ന പേരുകൾ അനുസരിച്ചാണ് ക്രമീകരണം , ആയതിനാൽ ആരും ഒന്നും കരുതേണ്ട !!
നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥ സിദ്ധിക്കിന്റെതായിരുന്നു , കൂടെ ലാലും ഉണ്ടായിരുന്നു . കഥ ശ്രീനിവാസനെ കേൾപ്പിച്ചപ്പോൾ കൊള്ളില്ല എന്ന് പറഞ്ഞുതിരിച്ചയച്ചെങ്കിലും ആ കഥയെ ആസ്പദമാക്കി നാടോടിക്കാറ്റ് രൂപപ്പെട്ടപ്പോൾ സിദ്ധിക്കും ലാലും പ്രശ്നമുണ്ടാക്കി . ഫാസിലിന്റെ കോമ്പ്രമൈസ് പ്രകാരം സിനിമയിൽ സ്റ്റോറി ഐഡിയ സിദ്ധിഖ് ലാൽ എന്ന് കൂട്ടിച്ചേർത്തു. ഇന്ന് ഇംഗ്ലീഷ് ടൈറ്റിലിൽ സിനിമയെടുക്കുന്ന ഒന്നാം നമ്പർ സംവിധായകൻ
ആദ്യസിനിമ എടുക്കുവാൻ എല്ലാം തയ്യാറായപ്പോൾ ഷൂട്ടിങ്ങിന് നായകൻ എത്തിയില്ല , ആ വിഷമത്തിൽ ഇരിക്കുമ്പോൾ നിർമ്മാതാവ് ദാരുണമായി കൊല്ലപ്പെടുന്നു . തൃശൂർ ജില്ലയിലെ അന്തിക്കാട് എന്ന ഗ്രാമം കേരളത്തിൽ അറിയപ്പെടും എന്ന് കരുതിയിരുന്ന നാളുകളിൽ സംഭവിച്ച ദുരന്തങ്ങൾ , അങ്ങനെയിരിക്കെ കുറുക്കന്റെ കല്യാണം കഴിഞ്ഞു . ഇന്നിപ്പോൾ മലയാളിയുടെ ഏറ്റവും ഇഷ്ടകഥാപാത്രങ്ങളുടെ പിതാവ് സത്യേട്ടൻ .കേരളത്തിന് സന്ദേശങ്ങൾ നൽകിയ അന്തിക്കാട്ടുകാരൻ സാധാരണക്കാരൻ
പെരുവണ്ണാപുരത്തെ വിശേഷങ്ങളും പ്രാദേശിക വാർത്തകളും പോലത്തെ ചിത്രങ്ങൾ നൽകുമ്പോൾ ആരും കരുതിയില്ല ഈ മനുഷ്യൻ ദേവാസുരമായി വരുമെന്ന് . നരസിംഹം സിനിമക്ക് ശേഷം അദ്ദേഹത്തിന് തന്നെ മനസ്സിലായി കേരളത്തിലെ ചെറുപ്പം വഴിതെറ്റിപ്പോകുന്നു എന്ന് . പിന്നീട് മാനസാന്തരപ്പെട്ട് മമ്മുട്ടിയുമായി കയ്യൊപ്പിട്ടുള്ള പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെ തകർത്തു . അയ്യപ്പനും കോശിയിലും വാശിക്കാരനായ ആ തന്ത മലയാളി എന്നും നെഞ്ചിൽ കൊണ്ടുനടക്കും
പെരുവണ്ണാപുരവും പ്രാദേശിക വാർത്തകളും കണ്ടപ്പോൾ തോന്നിയ ബഹുമാനം . കാക്കോത്തിയും ഉണ്ണികളുടെ കഥയും കണ്ടപ്പോൾ തോന്നിയ ഇഷ്ടം . പക്ഷെ പിന്നെ പിന്നെ താങ്കളുടെ സിനിമകളുടെ ആ കഴമ്പ് നഷ്ടപെടുന്നതായി തോന്നിയിരുന്നു . ചുമ്മാ രാഷ്ട്രീയത്തിലൊക്കെ ഇറങ്ങി ഉള്ളപേര് നശിപ്പിക്കാതെ ഒരു നല്ല സിനിമ കൂടി മലയാളത്തിന് സംഭാവന ചെയ്യുമെന്ന് വിശ്വസിക്കുന്നു .
മറവത്തൂരിലെ കനവുകളുമായി മലയാളികളുടെ മനം കവർന്ന ലാൽ ജോസ് , മീശമാധവനിലൂടെ മലയാളിയുടെ ഇഷ്ടങ്ങൾ കവർന്നെടുത്തു
ഓരോരോ ചിത്രങ്ങളിലും തന്റേതായ നീലത്താമരകൾ വിരിയിപ്പിച്ച വലപ്പാട്ടുകാരൻ ലാൽജോസ് നല്ല നല്ല സിനിമകൾ നിർമ്മിച്ചുകൊണ്ടും കേരളത്തിൽ കാലുറപ്പിച്ചു . ഇന്നിപ്പോൾ ലാൽ ജോസിന്റെ സിനിമകളിൽ ആ പുതുമകൾ കാണാം
അതാണ് ക്രാഫ്റ്റ്മാൻഷിപ്പ്
റോഷൻ ഒരു തെമ്മാടിയാണ് , സിനിമകളിലും അതുകാണാം . ചതിക്കപ്പെടുന്നവരുടെ കഥകളാണ് ഒട്ടുമിക്ക സിനിമകളും . കുടിയൊഴിപ്പിക്കൽ നേരിടേണ്ടിവന്ന സ്വന്തം അപ്പന്റെ അനുഭവമാണ് ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമ . കൊച്ചിയിലെ ചങ്കൂറ്റമുള്ള സിനിമാക്കാരൻ ആരെന്നു ചോദിച്ചാൽ അത് ആൻഡ്‌റൂസിന്റെ മകൻ റോഷൻ തന്നെ . ഇനിയൊരു കായംകുളം കൊച്ചുണ്ണിയെയും കേരളം പ്രതീക്ഷിക്കുന്നു
ബാലചന്ദ്രമേനോൻ എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്ന ചിലതുണ്ട് , ഒന്ന് ശോഭന പിന്നെ പാർവതി പിന്നെ കാർത്തിക പിന്നെ ആനി ഒപ്പം നന്ദിനിയും . അത് കഴിഞ്ഞാൽ ഓർമ്മവരുന്നത് ആ തലേക്കെട്ട് . പിന്നെ നെഞ്ചിൽ കൈവെച്ചുള്ള ആ നിപ്പ് . കാര്യം നിസ്സാരവും പ്രശ്നം ഗുരുതരവും പോലുള്ള സിനിമകളുമായി ബാൽക്കണി പ്രേക്ഷകരെ പുളകം കൊള്ളിച്ചയാൾ
കെ മധു സിനിമകൾ എന്നുകേൾക്കുമ്പോൾ ചോര തിളക്കും . സിബിഐ സിനിമകൾ തമിഴ്‍നാട് സർക്കാർ ഏതൊരു പോലീസുകാരനും കണ്ടിരിക്കേണ്ട സിനിമകൾ എന്ന് നിയമം കൊണ്ടുവന്നത് ഓർമ്മിക്കുന്നു . ഒരേ സിനിമയുടെ അഞ്ചാം പാർട്ട് ഇറക്കിക്കൊണ്ട് ഗിന്നസ് റെക്കോർഡിനായി കാത്തിരിക്കുന്ന മധുവിന്റെ പുതിയ സിബിഐ ചിത്രമാണ് ഏവരും കാത്തിരിക്കുന്നത്
ഒരേ കടലാണ് ശ്യാമപ്രസാദിനെ സ്ത്രീകളുടെ ഇഷ്ട തോഴനാക്കിയത് . എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങൾ ഇന്നും സ്ത്രീകളുടെ കളക്ഷനുകളിൽ മുന്നിട്ട് നിൽക്കുന്നു . വളരെ വിജയങ്ങൾ നേടിയതല്ലെങ്കിലും പ്രേക്ഷകരിൽ ഒരു നല്ല സ്ഥാനം നേടുവാൻ ശ്യാമപ്രസാദിന് കഴിഞ്ഞു എന്നതാണ് ആ ശൈലിയിൽ നിഴലിച്ചുനിൽക്കുന്നത് , ഒരു നല്ല സിനിമക്കായി അങ്ങയുടെ സ്ത്രീ പക്ഷക്കാർ കാത്തിരിക്കുന്നു
ആദ്യ സിനിമ ടൈഗർ സലിം സംവിധാനം ചെയുവാൻ സ്വന്തം ഫിയറ്റ് കാർ ഓടിച്ചുവന്ന തറവാടി . ന്യുഡൽഹി എന്ന ഒരൊറ്റ സിനിമ മതി ഈ മനുഷ്യനെ കേരളത്തിലെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിവിടുവാൻ . ജോഷി സിനിമയെടുക്കുമ്പോൾ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് അഭിനയിക്കുന്നവർക്കും കൂടെയുള്ളവർക്കും മനസിലാകില്ലത്രേ . പലതരത്തിൽ കഥയെ കൊണ്ടുപോകും , അവസാനം എഡിറ്റിങ്ങിലാണ് ജോഷി മാജിക്ക്
ഷാജി എൻ കരുൺ , സത്യം പറഞ്ഞാൽ പിറവിയും വാനപ്രസ്ഥവുമൊന്നും കണ്ടിട്ടില്ല . പക്ഷെ പഞ്ചാഗ്‌നിയും നഖക്ഷതങ്ങളും സർഗവും അരപ്പട്ട കെട്ടിയ ഗ്രാമവും മീനമാസത്തിലെ സൂര്യനും ഒന്ന് മുതൽ പൂജ്യം വരെയും ഒക്കെ കണ്ടപ്പോൾ അതിന്റെ ഫോട്ടോഗ്രാഫി ശ്രദ്ധിച്ചിരുന്നു . അതൊരു മഹാസംഭവങ്ങൾ ആയിരുന്നു . നമിക്കുന്നു സാർ . ഈയിടെ കുട്ടിസ്രാങ്ക് കണ്ടു , നല്ല ആശയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയശിൽപ്പി . കൂടുതലൊന്നും പറഞ്ഞു പ്രശംസിപ്പിക്കുവാനില്ലാത്ത മലയാളസിനിമയുടെ പഴശ്ശിരാജാ .ഒരു വടക്കൻ വീരഗാഥ എന്ന ഒരൊറ്റ സിനിമ മതി ഹരിഹരൻ എന്ന കലാകാരനെ ജനം ആരാധിക്കുവാൻ . ജാടകളില്ലാത്ത നാട്യങ്ങളില്ലാത്ത ആ മഹാമനസ്കന്
അടുത്ത സിനിമക്കുള്ള ഊർജ്ജം
കിട്ടുമാറാകട്ടെ എന്ന്
പ്രാർത്ഥിക്കുന്നു
മലയാള ചലച്ചിത്ര സംവിധായകൻ. 1968 ഫെബ്രുവരിയിൽ എറണാംകുളത്ത് ജനിച്ചു. പ്രശസ്ത സംവിധായകരായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. 1996-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയി അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.
ഇന്ത്യൻ ചലച്ചിത്ര വേദിയിലെ പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമാണ് സന്തോഷ് ശിവൻ ASC, ISC. 1964 ഫെബ്രുവരി 8 ന് തിരുവനന്തപുരത്ത് ജനിച്ചു. കലാകാരന്മാരുടെ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സന്തോഷ് ശിവന്റെ അച്ഛൻ ശിവൻ ഡോക്യൂമെൻട്രി സംവിധായക്നായിരുന്നു. കുട്ടിക്കാലത്തുതന്നെ ചിത്രരചന അഭ്യസിച്ച സന്തോഷ് അതിൽ തന്റെപ്രാഗത്ഭ്യം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം ലയോളകോളേജിൽ നിന്നുമാണ് അദ്ദേഹം ബിരുദം നേടിയത്.
തിരുവല്ലയിൽ 1963 സെപ്തംബർ മുപ്പത്തിയൊന്നിന് ബെന്നി തോമസിന്റേയും അമ്മിണി തോമസിന്റേയും മകനായി ജനിച്ചു. തിരുവല്ലയിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം പിന്നിട്ടത്.
സുവോളജിയിൽ ബിരുദധാരിയാണ്. പത്മരാജശിഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹം പത്മരാജനു പുറമേ, ഭരതൻ, വേണു നാഗവള്ളി, സുന്ദർദാസ്, ലോഹിതദാസ് ഐവി ശശി, രാജീവ് അഞ്ചൽ, ജയരാജ് തുടങ്ങിയവരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.
പത്രപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആർ എസ് വിമൽ. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ `ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആർ എസ് വിമൽ ആണ്
ഫാഷൻ ഫോട്ടോഗ്രാഫർ ആയ അബ്രിദ് ഷൈൻ 1983 എന്ന ചിത്രത്തോടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു
സംവിധായകൻ. അഭിനേതാവായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകനായി തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ചു. ചാലക്കുടി കാർമൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.സിനിമാ പാരമ്പര്യമുള്ള ലിജോ തന്റെ സിനിമാജീവിതം തുടങ്ങിയത് ഹ്രസ്വചിത്രങ്ങളിലൂടെയാണ്. സോണി പിക്സ് ചാനൽ നടത്തിയ 'പിക്സ് ഷോർട്ട് ഫിലിം ഫെസ്റിവൽ 2007' ലെ ഫൈനലിസ്റ്റ് ആയിരുന്നു. 2010ൽ നായകൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാളസിനിമാ രംഗത്ത് എത്തി.
മലയാള ചലച്ചിത്ര സംവിധായകൻ. 1986-ൽ ജെ ശശികുമാർ സംവിധാനം ചെയ്ത എന്റെ എന്റേതു മാത്രം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് എം പത്മകുമാറിന്റെ തുടക്കം. തുടർന്ന് ഹരിഹരന്റെ ആരണ്യകം, ഒരു വടക്കൻ വീരഗാഥ, ഐ വി ശശിയുടെ നീലഗിരി, ദേവാസുരം എന്നിവയുൾപ്പെടെ പന്ത്രണ്ട് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു.. ആറാം തമ്പുരാൻ, വല്യേട്ടൻ, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം.. എന്നിവയുൾപ്പെടെ പതിനഞ്ച് സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു.
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസർഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത്
2010 -ഇൽ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും [2] പ്രധാന വേഷങ്ങളിൽ അഭിനയിച്ച പോക്കിരി രാജ എന്ന സിനിമയുടെ സംവിധായകാൻ വൈശാഖായിരുന്നു. ഇതാണ് വൈശാഖിന്റെ ആദ്യസിനിമ എന്നു പറയാം. സംവിധാനസഹായി ആയി 2005 മുതൽ തന്നെ വൈശാഖ് രംഗത്തുണ്ട്. വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ ₹100 കോടി (US) വരുമാനം കവിഞ്ഞ ആദ്യസിനിമ.[3] തുടർന്നു വന്ന മധുരരാജയും ₹100 കോടി (US) വരുമാനം കവിഞ്ഞ സിനിമയായിരുന്നു.
മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ആന്റണിയുടെയും ലിഡിയയുടെയും മകനായി ജനിച്ചു. 1991-ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. പതിനൊന്ന് സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ജോസ് തോമസ്, താഹ, കെ കെ ഹരിദാസ്, അശ്വതി ഗോപിനാഥ് എന്നിവരുടെയെല്ലാം കൂടെ പ്രവർത്തിച്ചു.
Salim Ahamed is an Indian film director, screen writer and producer. After working for a long time as a travel consultant, he joined as a creative director and script writer in a television channel. His directorial debut, Adaminte Makan Abu (2011), fetched him numerous accolades and was screened at various international film festivals. It was also chosen as India's official entry to be considered for nomination in the Best Foreign Film category for the 84th Academy Awards. Then he made two movies Kunjananthante Kada (2013) and Pathemari (2015) with Mammootty as the lead.
What's something exciting your business offers? Say it here.
Give customers a reason to do business with you.
ശരിക്കും പറഞ്ഞാൽ ഏതൊരു പെൺകുട്ടിയുടെയും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം , ഒരു സ്വതന്ത്ര സംവിധായക എന്നതിലുപരി
ആ ഒരു സ്വാതന്ത്ര്യം മറ്റൊരു ജോലിയിലും കിട്ടാത്ത മനസ്സമാധാനം , പേര് പെരുമ , ജനം തിരിച്ചറിയൽ . ഫുജൈറ എന്നത് ദുബായ് പോലെ ആകില്ലെങ്കിലും അവിടെ പഠിച്ച ഒരു പെൺകുട്ടി കോഴിക്കോട്ടും പുണെയിലും പിന്നീട് ലണ്ടനിലുമൊക്കെ പോയി പഠിച്ച് കൊച്ചിയിലെ ഈ തെമ്മാടിക്കൂട്ടങ്ങൾക്കൊപ്പം ഒരു സിനിമ പിടിക്കുക എന്നത് വളരെ എളുപ്പം എന്ന് ചിന്തിക്കുന്നില്ല . ഏറെ ദുഷ്കരമായ സാഹചര്യങ്ങളിലൂടെ വാർത്തെടുത്ത സിനിമകളിൽ അഞ്ജലിമേനോൻ കേരളത്തിന്റെ പൊന്നോമന പുത്രി ആയപ്പോൾ അതിൽ ഏറെ സന്തോഷിക്കേണ്ടത് പെണ്ണെഴുത്തുകാരും സ്ത്രീ പക്ഷക്കാരുമാണ് . കാരണം അഞ്ജലി ഒരാണിനെയും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല !!! ദുരനുഭവങ്ങൾ ഇല്ലാതിരിക്കില്ല , എങ്കിലും അതൊക്കെ ഇതിന്റെ ഭാഗമാണ് എന്ന് കണക്കാക്കി ജൈത്രയാത്ര നടത്തുമ്പോൾ ഇനിയും മഞ്ചാടി കുരുകൾ പ്രതീക്ഷിക്കുന്നു !!!
അമലിനെ കുറിച്ച് എഴുതുമ്പോൾ ഒരു നല്ല സിനിമാട്ടോഗ്രാഫർ എന്നതിൽ കവിഞ്ഞുള്ള സംവിധാന ശൈലിയൊക്കെ കൊള്ളാം . ആദ്യസിനിമ ബിഗ്ബി പണം വാരിയില്ലെങ്കിലും ചെറുപ്പക്കാർക്ക് ഇഷ്ടായി . രണ്ടാമത്തേത് രണ്ടാം സ്ഥാനവും മൂന്നാമത്തേത് മൂന്നാം സ്ഥാനവും നാലാമത്തേത് നാലാം സ്ഥാനത്തുമൊക്കെയായി നീങ്ങുമ്പോഴും ആ പേര് കേൾക്കുമ്പോൾ എന്തൊക്കെയോ പ്രതീക്ഷകൾ ഇന്നത്തെ യുവാക്കൾക്കിടയിൽ ഇല്ലാതില്ല . ഇവരൊക്കെ അഹങ്കാരികളായി മാറുന്നുവെന്ന ഒരു അഭിപ്രായവും സിനിമാമേഖലയിൽ പാണന്മാർ പാടിനടക്കുന്നുണ്ടെങ്കിലും
അതൊന്നും വകവെക്കാതെയാണ് ഇക്കൂട്ടർ സിനിമകൾ പ്രഖ്യാപിക്കുന്നത് . നന്മകൾ നേരുന്നു
മഹാരാജാസിൽ നിന്നും വീണുകിട്ടിയ ധൈര്യം , ചങ്കുറപ്പ് , ആത്മവിശ്വാസം . മലയാളത്തിൽ ഒരു ട്രെൻഡ് ഉണ്ടാക്കുന്നതിൽ മുന്നിൽ നിൽക്കുമ്പോഴും പലതും മറന്നുപോകുന്നു . രാഷ്ട്രീയവും മതവുമൊക്കെ നല്ലതാണെങ്കിലും അത് കലയുമായി കൂട്ടിക്കുഴക്കുമ്പോഴാണ് പലപ്പോഴും വിമർശനങ്ങളും എതിർപ്പുകളും നേരിടേണ്ടി വരുന്നത് . കുറെയധികം ചെറുപ്പക്കാർക്ക് സിനിമയിൽ സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തതിൽ അഭിമാനിക്കാമെങ്കിലും അതിലേറെ എതിർപ്പുകൾ എങ്ങനെ തന്നിൽ വന്നു ചേരുന്നുവെന്നത് സത്യം ചിന്തിക്കേണ്ട വസ്തുതകളാണ് . എന്നും കുന്നും ഒരുപോലെയായിരിക്കില്ല എന്ന പഴമൊഴിയിൽ വിശ്വാസമർപ്പിച്ചുകൊണ്ടാവണം ഇനിയുള്ള സിനിമകൾ . അത് വാരിയംകുന്നനെ കുറിച്ചാണെങ്കിലും ഗോഡ്‌സെയെ കുറിച്ചാണെങ്കിലും !!!
അന്ന് 2005 ആഗസ്തിൽ പൊള്ളാച്ചിയിൽ മമ്മുട്ടിയുമൊന്നിച്ച് ആനമലക്കടുത്ത സേതുമടയിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ ചോളപ്പാടത്തു വില്ലനെ തീവെക്കുന്ന സീൻ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത് . മമ്മുക്കയുടെ സീൻ വരുന്നതിന്റെ മുമ്പേ അവർ ഷൂട്ടിങ് ആരംഭിച്ചിരുന്നു . അപ്പോഴാണ് ആ സീനിലെ അൻവറിന്റെ ചുറുചുറുക്ക് കണ്ടപ്പോൾ മമ്മുക്കയോട് പറഞ്ഞു ഈ പടം മലയാളത്തിന്റെ ഒന്നാമൻ ആയിരിക്കുമെന്ന് . ഷൂട്ടിംഗ് കഴിഞ്ഞുള്ള മമ്മുട്ടിയെ കണ്ടാൽ അറിയാം ആ പടത്തിന്റെ ഗതി എന്തായിരിക്കുമെന്നുള്ളത് . അതുപോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും നല്ല ചിത്രം സമ്മാനിക്കുന്നതിൽ അൻവർ റഷീദ് എന്ന ചെറുപ്പക്കാരന് സാധിച്ചു . രഞ്ജിത്തിന്റെ കൂടെ നടന്നതുകൊണ്ട് മോശമല്ലാത്ത സിനിമകൾ ചെയ്യുവാനുള്ള ധൈര്യവും സമ്പാദിച്ചു . ആശംസകൾ
ഒരു നിസ്സാര പ്രതികാരം മലയാളിയുടെ മനസ്സിലും പ്രതികാരമാക്കി വളർത്തിയ ദിലീഷ് പോത്തൻ വളരെ സൂക്ഷ്മമായി സിനിമയടുക്കുന്നതിൽ വിജയക്കൊടി പാറിച്ചിരിക്കുന്നു . കൊച്ചിയിലെ ചങ്ങായിമാരോടോത്ത് ചേർന്നുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ചിത്രങ്ങൾക്കൊക്കെ അതിന്റെതായ ഐഡന്റിറ്റി നിലനിർത്തുവാനാകുന്നതിൽ അഭിമാനിക്കാം
സമീർ ഛായാഗ്രഹകൻ ആണെങ്കിലും സിനിമകളും നീലാകാശം പോലെ പച്ചക്കടൽ പോലെ നിറമയമായിരുന്നു . അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണെങ്കിലും ഛായാഗ്രഹണ കലയിൽ തമിഴിലേക്കും കാലെടുത്തുവച്ചിരിക്കുന്നതിൽ അഭിമാനിക്കാം . കൊച്ചിയിലെ കുറുമ്പന്മാരിൽ പ്രകൃതിസ്നേഹിയായ സമീറിന് ഇനിയും നീലാകാശങ്ങളിലേക്ക് ഉയരുവാൻ സാധിക്കട്ടെ
ഈയടുത്താണ് പറവയെ കണ്ടത് . ഒരൊറ്റ സിനിമകൊണ്ട് യുവാക്കളുടെ കണ്ണിലുണ്ണിയായ സൗബിൻ അഭിനയത്തിന്റെ കാര്യത്തിലും മോശമല്ലെന്ന് സുഡാനിയിലൂടെ സാധിച്ചു . ഒരു സിനിമാക്കാരന്റെ മകൻ സിനിമയിൽ തിളങ്ങുന്നതിൽ അത്ഭുതമൊന്നുമില്ലെങ്കിലും പിടിച്ചുനിൽക്കാൻ ഒരു നല്ല കലാകാരന് മാത്രമേ കഴിയൂ
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് അച്ഛൻ ഏതോ സിനിമയിൽ പറയുന്നതായി കേട്ടിട്ടുണ്ട് . ആദ്യ ചിത്രം മുതൽ ഇതുവരെ ഒരടി പിന്നോട്ട് പോകാതെ വളരെ തന്മയത്വത്തോടെ കാര്യങ്ങൾ നേരിടുന്നതിൽ മിടുക്കൻ . വിനീതനായ വിനീതിന്റെ സിനിമകളും പാട്ടുകളും അഭിനയവും എല്ലാം കൊള്ളാം . ഭാവുകങ്ങൾ
പ്രേമം സിനിമ വലിയൊരു സംഭവമായി തോന്നാതിരുന്നത് ഓട്ടോഗ്രാഫ് കണ്ടതുകൊണ്ടായിരിക്കാം . പക്ഷെ പ്രേമത്തിലെ ആ നടീ നടന്മാരെ തിരഞ്ഞെടുത്തതിലെ സാമർഥ്യമാണ് അൽഫോൻസ് പുത്രനെ നമ്മുടെ ഇഷ്ടക്കാരനാക്കുന്നത് . ആലുവയിലെ പുഴയുടെ തീരത്തുനിന്നുമുള്ള അൽഫോൻസ് പ്രേമത്തിനുശേഷം എന്തുകൊണ്ട് അടുത്ത സിനിമയെടുക്കുന്നില്ല എന്നത് ചോദ്യചിഹ്നമാണ്
സ്വഭാവഗുണം കൊണ്ടായിരിക്കണം മാർട്ടിന്റെ ചിത്രങ്ങളിലും നമുക്കത് നിഴലിക്കാറുണ്ട് . ഒരു നല്ല കുടുംബത്തിൽ പിറന്ന ഒരു നല്ല പയ്യൻ ഫാഷൻ ഫോട്ടോഗ്രഫിയിലൂടെ കൊച്ചിക്കാരുടെ സ്വന്തമായി മാറുകയും മമ്മുട്ടിയെന്ന അതികായന്റെ ബെസ്റ്റ് ആക്ടർ എന്ന സിനിമ സംവിധാനവും ചെയ്തപ്പോൾ ജനം രണ്ടുകയ്യും കൊട്ടി സ്വീകരിച്ചു . പക്ഷെ ചാർളിയാകാൻ കൊതിച്ചുനടക്കുന്ന അനേകായിരം ചെറുപ്പക്കാരുടെ നേതാവാണ് മാർട്ടിനിപ്പോൾ . യാത്ര സിനിമ നിർമ്മിച്ച പ്രക്കാട്ട് കുടുംബത്തിലെ ആണോ എന്നറിയില്ല , എന്നാലും മാർട്ടിൻ പ്രക്കാട്ട് സിന്ദാബാദ് !!!
ഹനീഫിന്റെ വാപ്പയുമായി വെള്ളാങ്കല്ലൂരിൽ ചായയും പരിപ്പുവടയും കഴിക്കുവാൻ ഇടക്കിടക്ക് പോകുന്ന ശീലമുള്ളതുകൊണ്ട് പയ്യനെ കുറ്റം പറയുവാൻ പറ്റില്ലല്ലോ !!! . അമൽനീരദിന്റെ എന്തോ തലക്ക് കയറിയതൊഴിച്ചാൽ പയ്യൻ സൂപ്പർ . ഈ കൊച്ചുഗ്രാമത്തിൽ നിന്നും ഇത്രയും വേഗം മലയാളത്തിലെ അറിയപ്പെടുന്ന സംവിധായനിരയിലേക്ക് ഉയർന്നതിൽ അഭിമാനിക്കുന്നു . നാട്ടിലെ വെറുതെ നടക്കുന്ന ചെറുപ്പക്കർക്കൊക്കെ ഒരു മാതൃകയായി ഹനീഫ്മാറിയപ്പോൾ ഇനിയും നല്ല ചിത്രങ്ങൾ ''ടൈപ്പ് '' എന്ന പേര് വരുത്താതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു !!
എട്ടാം ക്ലാസ്സിലും ഒമ്പതാം ക്‌ളാസ്സിലും പത്താം ക്‌ളാസ്സിലും നടവരമ്പ് സ്‌കൂളിലെ പച്ചമരത്തണലിൽ ഇരുന്നതൊക്കെ ഓർക്കുമ്പോൾ ഇത്ര ഉയരങ്ങളിൽ എത്തുമെന്ന് ആരും കരുതിയില്ല . അന്നേ പള്ളിപ്പാട്ടുകളിലും പള്ളി നാടകങ്ങളിലും ഒക്കെ മുൻപന്തിയിൽ ഉണ്ടായിരുന്നുവെങ്കിലും ശാന്ത സ്വഭാവക്കാരൻ ആയിരുന്നതുകൊണ്ട് ആർക്കും ഒന്നും പിടി കിട്ടിയിരുന്നില്ല . വെള്ളാങ്കല്ലൂരിലെ വക്കീൽ ജോൺസനുമായി ഇടക്കിടക്ക് വീടിനടുത്തുള്ള കൃഷ്ണകുമാറിന്റെ വീട്ടിലായിരുന്നു സിനിമകാണാൻ തുടങ്ങിയത് . ഇന്നിപ്പോൾ പയ്യൻസ് സിനിമാക്കാരനായി !!!
അഭിനയത്തിൽ തുടങ്ങി സംവിധായനത്തിലേക്ക് കടന്ന കാനഡക്കാരി ഗീതു . ഒരു നല്ല കലാകാരി . നന്മയുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു !!!
ഇതും അതുപോലെ അഭിനയത്തിൽ തുടങ്ങിവെച്ച് സംവിധായക മേലങ്കി അണിഞ്ഞയാൾ . എംടിയുടെ തൃഷ്ണ റീ മേക്ക് ചെയുവാൻ ആഗ്രഹമുണ്ടെന്നറിയാം, ഭാവുകങ്ങൾ !!!
കഥ തിരക്കഥ സംഭാഷണത്തിൽ തുടങ്ങി ഇന്നിപ്പോൾ സംവിധായകന്റെ റോളിലും അഭിനേതാവിന്റെ റോളിലും തിളങ്ങുന്ന രൺജി പണിക്കരുടെ
ദുബായ് സിനിമയിലാണ് ഞാനൊന്ന് മുഖം കാണിച്ചത് . പത്രം പോലത്തെ സിനിമകളാണ് മലയാളിക്ക് വേണ്ടത് , പ്രതീക്ഷിക്കാമോ ?
കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നത്. നായകനായും ഉപനായകനായും, കാരക്ടർ റോളുകളിലും ശ്രീനിവാസൻ തന്റെ അഭിനയപാടവം പ്രദർശിപ്പിച്ചു.1989 ൽ 'വടക്കുനോക്കിയന്ത്രം' 1998 ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷകപ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്, സിനിമാനിർമ്മാ
കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നത്. നായകനായും ഉപനായകനായും, കാരക്ടർ റോളുകളിലും ശ്രീനിവാസൻ തന്റെ അഭിനയപാടവം പ്രദർശിപ്പിച്ചു.1989 ൽ 'വടക്കുനോക്കിയന്ത്രം' 1998 ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷകപ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്, സിനിമാനിർമ്മാണ മേഖലയിലും തന്റെ കഴിവുതെളിയിച്ച ശ്രീനിവാസൻ നിർമ്മിച്ച ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയവയായിരുന്നു.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
Say something interesting about your business here.
What's something exciting your business offers? Say it here.
Give customers a reason to do business with you.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.
Having a big sale, on-site celebrity, or other event? Be sure to announce it so everybody knows and gets excited about it.
If customers can’t find it, it doesn’t exist. Clearly list and describe the services you offer. Also, be sure to showcase a premium service.