ഒരിക്കൽ മാള അരവിന്ദേട്ടനെ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ യൂത്ത് ഫെസ്റ്റിവൽ ഉത്‌ഘാടനം ചെയുവാൻ ക്ഷണിച്ചു , ഉത്‌ഘാടന പ്രസംഗത്തിൽ വളരെ ഗൗരവമായി സംസാരിച്ചപ്പോൾ പിറകിൽ നിന്നും പെൺകുട്ടികൾ വിളിച്ചു കൂവി . മാള ചേട്ടൻ തമാശ പറയണമെന്ന് . ഇത് കേട്ട മാള ചേട്ടൻ പറഞ്ഞു .
ഞാൻ വന്നത് നന്നായി . അല്ലെങ്കിൽ ടിജി രവിയെങ്ങാനും ആയിരുന്നെങ്കിൽ നിങ്ങൾ എന്ത് ചോദിക്കുമായിരുന്നു എന്ന് .
ചുണ്ടിൽ പൈപ്പ് വലിച്ചുകൊണ്ട് കോണിപ്പടിയിൽ നിന്നും ചൈന സിൽക്കിന്റെ നൈറ്റ് സ്യൂട്ട് ധരിച്ച് ഇറങ്ങിവരുന്ന സുന്ദരനായ വില്ലൻ , കൊച്ചിക്കാരൻ ജോസ് പ്രകാശ് . ഇന്നും മനസ്സിൽ ജീവിക്കുന്നു
സംഘർഷം എന്ന സിനിമ മൂന്നോ നാലോ തവണ കണ്ടു , ബാലൻ കെ നായരുടെ കുസൃതികൾ കാണുവാൻ , ലോകത്തെ ഏറ്റവും വലിയ വിശ്വാസവഞ്ചന ആ സിനിമയിലായിരുന്നു എന്ന് വേണം കരുതുവാൻ
പാവം ക്രൂരൻ എന്ന മഹത്തായ സിനിമയിലൂടെ മലയാളിക്ക് സുപരിചിതനായ തൃശൂർക്കാരൻ ടിജി രവി . ഒടുവിലെ യാത്രക്കായിന്നും പ്രിയജനമേ ഞാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് നമ്മിൽ നിന്നും വിടവാങ്ങി
ന്യുഡൽഹി സിനിമയിലെ കേന്ദ്രമന്ത്രി , ജികെയുടെ മുഖ്യ എതിരാളിയെ ആർക്കെങ്കിലും മറക്കുവാനാകുമോ , പോലീസ് ഓഫീസറായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമകളിൽ നിറഞ്ഞുനിന്നിരുന്നു
പത്രത്തിലെ വിശ്വനാഥന് മലയാളിയുടെ വെറുപ്പുകൾ ഏറെ നേടുവാനായി എന്നത് എൻഎഫ് വർഗീസിന്റെ ഒരു പൊൻതൂവലായി കണക്കാക്കാം , മരിക്കുന്നതിന് മുൻപ് വളരെ നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു
ആവനാഴി സിനിമയിലെ മന്ത്രി , ഒരിക്കലും മനസ്സിൽ നിന്നും മാറാത്ത ഒത്തിരി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച പ്രതാപചന്ദ്രൻ
പിന്നീട് കുറെ അനാവശ്യ സിനിമകളിൽ തല കാണിച്ചുകൊണ്ട് പേരുമോശം ഉണ്ടാക്കിയിരുന്നു .